ബ്രിട്ടീഷ് രാജ്ഞിയുടെ ട്വിറ്റർ അക്കൗണ്ട് നോക്കാൻ ആളെ ആവശ്യമുണ്ട്, ശന്പളം- 24 ലക്ഷം!

0

ബ്രിട്ടീഷ് രാജ്ഞി ക്യൂൻ എലിസബത്തിന്റെ ട്വിറ്റർ അക്കൗണ്ട് കൈകാര്യം ചെയ്യാൻ ആളെ ആവശ്യമുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള രാജ്ഞിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് ട്വിറ്റർ മാനേജ് ചെയ്യുന്ന ഡിജിറ്റൽ കമ്മ്യൂണിക്കേഷൻസ് മാനേജറിന്റെ ചുമതല. വർഷത്തിൽ ഏതാണ്ട് 24 ലക്ഷം രൂപയാണ് ശന്പളമായി കണക്കാക്കിയിരിക്കുന്നത്. രാജ്ഞിയുടെ ഔദ്യോഗിക വെബ് സൈറ്റ് വഴിയാണ് ഒഴിവിന്റെ കാര്യം പരസ്യപ്പെടുത്തിയിരിക്കുന്നത്.

2.77 മില്യൺ ഫോളോവേഴ്സാണ് രാജ്ഞിയുടെ ട്വിറ്റർ അക്കൗണ്ടിന് ഉള്ളത്. രാജ്ഞിയുടെ ഫെയ്സ് ബുക്ക് പേജും യുട്യൂബും മാനേജ് ചെയ്യണം. രാജ്ഞിയുടെ സന്ദർശനങ്ങളും രാജകുടുംബത്തിലെ ഇവന്റുകളും സോഷ്യൽ മാധ്യമങ്ങളിൽ പബ്ലിഷ് ചെയ്യണം.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.