100 രൂപയ്ക്ക് മുകളിലുള്ള ഇന്ത്യന്‍ കറന്‍സികള്‍ നേപ്പാൾ നിരോധിച്ചു

2

കാഠ്മണ്ഡു: ഉയർന്ന മൂല്യമുള്ള ഇന്ത്യൻ കറൻസികൾ നേപ്പാൾ സർക്കാർ നിരോധിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2000, 500, 200 രൂപാനോട്ടുകളാണ് നിരോധിച്ചത്. 100 രൂപയിൽ കൂടുതൽ മൂല്യമുള്ള ഇന്ത്യൻ കറൻസികൾ ജനങ്ങൾ കൈവശം വെക്കരുതെന്നാണ് നേപ്പാൾ മന്ത്രി ഗോകുൽ പ്രസാദിന്‍റെ നിർദ്ദേശം.