പിടിവീണാല്‍ 25 ലക്ഷം ദിര്‍ഹം പിഴ; യുഎഇയില്‍നിന്നും നെറ്റ് കോള്‍ വിളിക്കുന്നവര്‍ ഇനി ശ്രദ്ധിക്കുക

0

ഐടി കുറ്റകൃത്യങ്ങള്‍ക്ക്  യുഎഇയില്‍ കടുത്ത ശിക്ഷ വരുന്നു.ഇത് സംബന്ധിച്ച പുതിയ നിയമങ്ങള് യുഎഇ സര്‍ക്കാര്‍ പുറത്തിറക്കി.ഇത് പ്രകാരം നിരോധിക്കപ്പെട്ട സൈറ്റുകളും മറ്റും ലഭിക്കാന്‍ വെര്‍ച്യല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ (വിപിഎന്‍) ഉപയോഗിക്കുന്നതിന് കുറ്റമായി മാറും. വിപിഎന്‍ പ്രോക്സി സെര്‍വര്‍  എന്നിവ ഉപയോഗിക്കുന്നവര്‍ വന്‍പിഴയാണ് ഇനി മുതല്‍ നല്കേണ്ടിവരുക.

5 ലക്ഷം ദിര്‍ഹം മുതല്‍ 25 ലക്ഷം ദിര്‍ഹം വരെയാണ് ഇത്തരം വിപിഎന്‍ ഉപയോഗം കണ്ടെത്തിയാല്‍ ഉപയോഗിക്കുന്നയാള്‍ നല്കേണ്ടി വരിക. നേരത്തെ യുഎഇ നിയമപ്രകാരം സൈബര്‍ക്രൈമുകള്‍ക്ക് വിപിഎന്‍ ഉപയോഗിച്ചാല്‍ മാത്രമേ കുറ്റമായിരുന്നുള്ളു. എന്നാല്‍ പുതിയ നിയമപ്രകാരം ഇന്റര്നെറ്റില്‍ യുഎഇയില്‍ നിരോധിച്ച ഏത് കണ്ടന്റും വിപിഎന്‍ വഴി ഉപയോഗിച്ചാല്‍ ക്രൈം ആയി കണക്കാക്കും. ലോകത്തിന്റെ ഏതു കോണിൽ സ്ഥിതിചെയ്യുന്ന കമ്പ്യൂട്ടറുകളേയും തമ്മിൽ ഇന്റർനെറ്റിലൂടെ ബന്ധിപ്പിച്ച് വളരെ സുരക്ഷിതമായ ഒരു നെറ്റ് വര്ക്ക് രൂപപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് വിപിഎന്‍.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.