‘സെക്സ് എഡ്യൂക്കേഷൻ’ മൂന്നാം സീസൺ; റിലീസ് തീയതി പുറത്തുവിട്ടു

0

ലോകമെമ്പാടും നിരവധി ആരാധകരുള്ള നെറ്റ്ഫ്ലിക്സ് സീരീസായ സെക്സ് എഡ്യൂക്കേഷന്റെ മൂന്നാം സീസൺ റിലീസിങ്ങ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 17 നാണ് റിലീസ്. ലോറി നൺ തയ്യാറാക്കിയ ഈ ബ്രിട്ടീഷ് ഷോ 2020 ഫെബ്രുവരി മുതലാണ് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്ത് തുടങ്ങിയത്. എട്ട് എപ്പിസോഡുകളാണ് മൂന്നാം സീസണിൽ ഉള്ളത്.

ആസ ബട്ടർഫീൽഡ്, എമ്മ മാക്കി, ​ഗില്ലിയൻ ആൻഡേഴ്സൺ, എമി ലൂ വുഡ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഏതാനും ഹൈസ്കൂൾ കുട്ടികളുടെ ജീവിതവും പ്രണയവും ലൈം​ഗികതയുമായി അവരുടെ ബന്ധവുമാണ് സെക്സ് എഡ്യുക്കേഷൻ പ്രമേയമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ ഇടയിൽ വലിയ വിജയമായി മാറിയ ഷോയ്ക്ക് ഇന്ത്യയ്ക്ക് അകത്തും ആരാധകർ ഏറെയാണ്.