ഭിന്നലിംഗക്കാരിയായ ഒരമ്മയുടെയും മകളുടെയും കഥ പറയുന്ന ഈ പരസ്യചിത്രം കണ്ണുനനയാതെ കണ്ടിരിക്കാന്‍ കഴിയില്ല

0

വിക്സ് ഉൽപ്പന്നത്തിന്റെ ഏറ്റവും പുതിയ പരസ്യം കണ്ണുനനയാതെ കണ്ടിരിക്കാന്‍ കഴിയില്ല .അത്രക്ക് ഹൃദയഹാരിയായാണ്‌ ഈ പരസ്യം നമ്മുക്ക് മുന്നില്‍ എത്തുന്നത് .ഭിന്നലിംഗക്കാരിയായ ഒരമ്മയുടെയും  മകളുടെയും കഥ പറയുന്ന ഈ  പരസ്യചിത്രം ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വന്‍ ജനശ്രദ്ധ നേടി കഴിഞ്ഞു .
ഗൗരി സാവന്ത് എന്ന ഭിന്നലിംഗക്കാരിയുടെയും അവരുടെ ദത്തുപുത്രി ഗായത്രിയുടെയും യഥാർത്ഥ ജീവിതമാണ് പരസ്യചിത്രത്തിന് ആസ്പദമാക്കിയിരിക്കുന്നത്.

Image result for vicks new ad

പെൺകുട്ടി ചെറുതായിരിക്കുമ്പോഴാണ് അവൾക്ക് അച്ഛനും അമ്മയും നഷ്ടപ്പെടുകയും പിന്നെ അവള്‍ക്കു ജീവിതത്തില്‍ തുണയാകുന്നത് ഭിന്നലിംഗക്കാരിയായ ഒരമ്മയാണ് .അവളെ ദത്തെടുത്ത് സ്വന്തം മകളായി പത്തു വർഷത്തോളം അവര്‍ വളർത്തുന്നു. അവൾക്ക് ചെറിയൊരു അസുഖം വന്നാൽ പോലും ഉറങ്ങാതെ കാവലിരിക്കുന്ന അമ്മയാണ് അവര്‍ .എല്ലാ അമ്മമാരെ പോലെ ആ അമ്മയ്ക്കും മകളെ കുറിച്ചു സ്വപനങ്ങള്‍ ഉണ്ട് .മകളെ ഡോക്ടർ ആക്കുക എന്നതായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാൽ ഭിന്നലിംഗക്കാരിയായ തന്റെ അമ്മ അനുഭവിക്കുന്ന അവഗണനയിലും സമൂഹത്തിൽ നിന്നുള്ള തിരസ്കാരത്തിലും ഏറെ ദുഃഖിതയാണ് ഈ പെൺകുട്ടി. ഒടുവിൽ അമ്മയെ നിരാശപ്പെടുത്തിയാലും വേണ്ടില്ല അവൾ തീരുമാനിക്കുകയാണ്, തനിക്ക് ഡോക്ടർ ആവേണ്ട പകരം വക്കീലായാൽ മതി. തന്റെ അമ്മയെപോലുള്ള ഭിന്നലിംഗക്കാർക്ക് തുണയാവാൻ, അവർക്ക് നീതി ഉറപ്പാക്കാൻ താന്‍ ഒരു വക്കീല്‍ ആകണം എന്നവള്‍ തീരുമാനിക്കുന്നു .

ഇന്നത്തെ കാലത്ത് വളരെ അധികം സാമൂഹിക പ്രസക്തിയുള്ള പരസ്യമാണ് ഇത് .സമൂഹത്തിൽ ഭിന്നലിംഗക്കാർക്ക് നീതി ലഭ്യമാക്കാൻ നാമോരോരുത്തരും ഏതാണ് ചെയ്യേണ്ടതെന്നും ഈ പരസ്യചിത്രം പറയാതെ പറഞ്ഞു തരുന്നു.