മക്ക തീർത്ഥാടകർക്ക് ഹൈട്ടെക്ക് ബസ് സൗകര്യം ഒരുങ്ങുന്നു

1

ജിദ്ദ: മക്കയിലെത്തുന്ന ഒട്ടേറെ തീർത്താടകർക്കായി പൊതുഗതാഗത സംവിധാനം നവീകരിക്കാനൊരുങ്ങുകയാണ് മക്ക വികസന അതോറിറ്റി. ഇതിന്‍റെ ഭാഗമായി അത്യാധുനിക സംവിധാനങ്ങളുള്ള 400 ബസുകളാണ് നിരത്തിലിറക്കുന്നത്. വിദേശത്ത് നിർമ്മിച്ച് മക്കയിൽ ഇറക്കുമതി ചെയ്യുന്ന ബസ്സിൽ അംഗപരിമിതർക്ക് പ്രത്യേക സീറ്റ് സൗകര്യം, ശീതീകരണ സംവിധാനം, ക്യാമറ, ഡിജിറ്റൽ സ്ക്രീൻ, വൈഫൈ ഇന്‍റർനെറ്റ് സൗകര്യം തുടങ്ങിയവ ഉണ്ടാകും. 40 സീറ്റുകളുളള 240 ഓർഡിനറി ബസുകളും ആറ് സീറ്റുകളുളള 160 ഇരുനില ബസുകളുമാണ് ഈ വർഷം അവസാനത്തോടെ മക്ക നിരത്തുകളിലെത്തുക. സൗദിയിലെ നെസ്മ കമ്പനിയാണ് ബസ് നിർമ്മാണം, ഇറക്കുമതി എന്നിവയുടെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി സ്പാനിഷ് കമ്പനി ടി.എൻ.സിയുമായി കരാർ ഒപ്പുവെച്ചിരുന്നു. 3.2 ബില്യൺ റിയാലിന്‍റെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. മസ്ജിദുൽ ഹറമിലേക്കുളള യാത്രയ്ക്ക് പ്രത്യേക ട്രാക് ഒരുക്കിയാണ് പുതിയ ബസ് സർവ്വീസ് ആരംഭിക്കുന്നത്.