ഒരു വാഹനവും പോയിട്ടില്ലാത്ത ദൂരം സഞ്ചരിച്ചെത്തി ന്യൂ ഹോറിസോണ്‍സ് ചിത്രങ്ങള്‍ അയച്ചു തുടങ്ങി

0

ഭൂമിയില്‍ നിന്നും ഒരു ബഹിരാകാശ വാഹനവും പോയിട്ടില്ലാത്ത ദൂരം സഞ്ചരിച്ചെത്തി ന്യൂ ഹോറിസോണ്‍സ് അയച്ച ചിത്രങ്ങൾ നാസയ്ക്ക് ലഭിച്ചു.
ബഹിരാകാശത്തെ ‘അൾട്ടിമ തുലെ’ എന്നറിയപ്പെടുന്ന മഞ്ഞിൽ പൂണ്ടുനിൽക്കുന്ന പാറയുടെ ആയിരക്കണക്കിന് ചിത്രങ്ങളാണ് ലഭിച്ചിരിക്കുന്നത്. മൊട്ടുസൂചിയുടെ ആകൃതിയിലുള്ള ഈ പാറയിൽ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ വെച്ച് സൗരയൂഥത്തെ കൂടുതലാഴത്തിൽ മനസ്സിലാക്കാൻ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

നാസയുടെ പുതിയ ഹോറിസോണ്‍ ടീമിനെ അഭിനന്ദിച്ച് സൗത്ത്‌വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ജോൺസ് ഹോപ്കിൻസ് അപ്ലൈഡ് ഫിസിക്സ് ലാബറട്ടറി ഒരു പ്രസ്താവന പുറത്തിറക്കി. 2006ൽ യാത്ര തുടങ്ങിയതാണ് ന്യൂ ഹോറിസോൺ. 2015ൽ പ്ലൂട്ടോയിലെത്തിച്ചേർന്ന വാഹനം കുയ്പെർ ബെൽറ്റിലെ വസ്തുക്കളിന്മേൽ പഠനം നടത്താനായി നീങ്ങുകയായിരുന്നു. (486958) 2014 MU69 അഥവാ അൾട്ടിമ തുലെ എന്നറിയപ്പെടുന്ന പാറകൾക്കരികിലേക്ക് ഇന്നലെയാണ് ഈ വാഹനം എത്തിച്ചേർന്നത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.