നിഷ്കളങ്കമായ ചിരിയുമായി സൗബിൻ; അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

0

ടൊവിനോ തോമസിനെ നായകനാക്കി ചിത്രീകരിച്ച ഗപ്പിയെന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷംജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ അമ്പിളിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ഫഹദ് ഫാസിൽ. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ സൗബിന്‍ ഷാഹിറാണ് അമ്പിളിയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നിഷ്കളങ്കത ഒട്ടും ചോർന്നുപോകാതെ നിറഞ്ഞ ചിരിയുമായി പോസ്റ്ററിൽ നിൽക്കുന്ന സൗബിനാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച വിഷയം. യുവനടന്‍ ഫഹദ് ഫാസിലാണ് അമ്പിളിയുടെ ഫസ്റ്റ്ലുക്ക് പുറത്തുവിട്ടത്. ഭാര്യയും നടിയുമായ നസ്‌റിയാ നസീമിന്‍റെ സഹോദരന്‍ നവീന്‍ നസീം വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നതായും ഫഹദ് വ്യക്തമാക്കി. പുതുമുഖതാരം തന്‍വി റാം ആണ് നായികാ വേഷത്തിലെത്തുന്നത്.


ഗപ്പി നിര്‍മ്മിച്ച ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്‌ തന്നെയാണ്‌ ഈ ചിത്രത്തിന്റെയും നിര്‍മ്മാണം. മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവരാണ് നിര്‍മ്മാതാക്കള്‍. അഞ്ച് സംസ്ഥാന അവാര്‍ഡുകൾ സ്വന്തമാക്കിയ ഗപ്പിക്കു ശേഷം രണ്ട് വര്‍ഷത്തോളമുള്ള തയ്യാറെടുപ്പുകള്‍ക്ക് ശേഷമാണ് ഹ്യൂമറിനും മ്യൂസിക്കിനും പ്രാധാന്യമുള്ള റോഡ് മൂവിയുമായി ജോണ്‍പോള്‍ എത്തുന്നത്.