മാക്-ന് പുതിയ സാരഥികൾ

2

സാൻ ഫ്രാൻസിസ്കോ: മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ വാലി – കാലിഫോർണിയ (MACC) യുടെ 2019 -2020  വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു.അനിൽ ജോസഫ് മാത്യു (പ്രസിഡന്റ്) മനപ്പേരുങ്ങേലിൽ  (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള ടീമിനെ തെരഞ്ഞെടുത്തു. ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചു നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് പുതിയ ടീം ഭാരവാഹിത്വം ഏറ്റുവാങ്ങി. നമ്മുടെ  മലയാളി യുവതലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുതകുന്ന പ്രവർത്തനങ്ങൾക്കു പ്രാമുഖ്യം നൽകുമെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ അസ്സോസിയന്റെ വളർച്ച വർദ്ധിപ്പിക്കുമെന്നും  സ്ഥാനാരോഹണത്തോട് അനുബന്ധിച്ചുള്ള ചടങ്ങിൽ സംസാരിച്ച നിയുക്ത പ്രസിഡന്റ് അനിൽ ജോസഫ് മാത്യു പറഞ്ഞു.
അനിൽ ജോസഫ് മാത്യു (പ്രസിഡന്റ് ), ദീപാ  ക്ലീറ്റസ് ( വൈസ് പ്രസിഡന്റ് ), മനു പെരിങ്ങേലിൽ ( സെക്രട്ടറി), മോളി ഒരികൊമ്പിൽ (ജോയിന്റ് സെക്രട്ടറി), അജേഷ് കല്ലുപുരയ്ക്കൽ (ട്രഷറർ), അവിനാഷ് തലവൂർ (പബ്ലിക് റിലേഷൻസ്)കമ്മിറ്റി അംഗംങ്ങൾ: പ്രവീൺ കുമാർ, കുര്യൻ ഇടിക്കുള, മോനച്ചൻ തോമസ്, റെനി അലക്‌സാണ്ടർ, ജോസഫ് തോമസ്, തോമസ് കുട്ടി വരവുകാലയിൽ.
ന്യൂസ് റിപ്പോർട്ട്:  അവിനാഷ് തലവൂർ (പബ്ലിക് റിലേഷൻസ്)