ബത്തക്ക പരാമര്‍ശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മാറുതുറക്കല്‍ സമരം

0

ഫറൂഖ് കോളേജിലെ  അധ്യാപകന്‍ നടത്തിയ ബത്തക്ക പരാമര്‍ശത്തിന് പ്രതിഷേധവുമായി സോഷ്യല്‍ മീഡിയയില്‍ മാറുതുറക്കല്‍ സമരം. റിയ സന, രഹന ഫാത്തിമ എന്നീ ആക്ടിവിസ്റ്റുകളാണ് പരാമര്‍ശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇന്നലെ അധ്യാപികയും ആക്ടിവിസ്റ്റുമായ ആരതി എസ്എ ആണ് മാറുതുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്. ആദ്യമൊന്ന് അമ്പരന്നെങ്കിലും പിന്നീട് പുരുഷന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തി. രഹനയുടെ മാറിടം തുറന്നു കാണിച്ചുള്ള ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു ദിയ പോസ്റ്റ് ചെയ്തതെങ്കിലും പിന്നീട് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പേജ് താല്‍ക്കാലികമായി ബ്ലോക്ക് ചെയ്തിരിക്കുകയുമാണെന്നാണ് അറിയുന്നത്. ഫേസ്ബുക്കിന്റെ നിര്‍ദ്ദേശ പ്രകാരം ആ ചിത്രങ്ങള്‍ നീക്കം ചെയ്യേണ്ടി വരികയായിരുന്നു.

അതേസമയം ഫറൂഖ് കോളേജ് അധ്യാപകന്‍ വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിന് മറുപടിയായി ഫേസ്ബുക്കില്‍ ആരംഭിച്ച മാറുതുറക്കല്‍ സമരത്തിന് നേരെ ഇരട്ടത്താപ്പാണെന്ന് രഹന ഫാത്തിമ ഒരു ഓണ്‍ലൈനോട് പ്രതികരിച്ചു. മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രത്തെ പിന്തുണച്ചവര്‍ എന്നാല്‍ മാറുതുറക്കല്‍ പ്രതിഷേധത്തെ ലൈംഗികത മാത്രമായാണ് കാണുന്നതെന്നും രഹന പറഞ്ഞു.