
തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾക്ക് പ്രചോദനം നൽകുന്നതിന്റെ ഭാഗമായി പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ പരിധി പത്ത് വർഷമായി ചുരുക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തലസ്ഥാനത്ത് സംഘടിപ്പിച്ച സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ അവതരണചടങ്ങിൽ വ്യക്തമാക്കി. എല്ലാ പെട്രോൾ പമ്പുകളിലും വാഹനങ്ങൾക്കായി ഇലക്ട്രിക് ചാർജിങ് സ്റ്റേഷനുകൾ നിർബന്ധമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഓടുന്ന വാഹനങ്ങൾ അഞ്ച് വർഷത്തിനുള്ളിൽ സി.എൻ.ജിയിലേക്കോ എൽ.എൻ.ജിയിലേക്കോ ഇലക്ട്രിക്കിലേക്കോ മാറണം. എണ്ണക്കമ്പനികൾ പുതിയ സംരംഭങ്ങൾ തുടങ്ങണം. കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന സിറ്റി ഗ്യാസ് പദ്ധതിയാണ് പി.എൻ.ജി.ആർ.ബി ലക്ഷ്യമിടുന്നതെന്നും. സ്ഥലമേറ്റെടുപ്പ് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് തിരുവനന്തപുരം-കാസർകോട് സമാന്തര റെയിൽപാതയുടെ തിരുവനന്തപുരം മുതൽ കൊച്ചി വരെയുള്ള ലൈനിനൊപ്പം പൈപ്പ് ലൈൻ സ്ഥാപിക്കൽ. എന്നിവ സംബന്ധിച്ച അലൈൻമന്റെുകൾ തയാറായി വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.