2020നെ വരവേറ്റ് കേരളം

0

നിറഞ്ഞ പുഞ്ചിരിയോടെയും ആഘോഷാരവങ്ങളോടും കൂടി 2020 നെ വരവേറ്റ് കേരളം. കൊച്ചിയിലും കോഴിക്കോടും തിരുവന്തപുരത്തും മണിക്കൂറുകൾ നീണ്ടുനിന്ന വമ്പിച്ച ആഘോഷപരിപാടികള്‍ അരങ്ങേറി. ആയിരക്കണക്കിന് ആളുകളാണ് പുതുവര്‍ഷാഘോഷത്തില്‍ പങ്കെടുത്തത്.

പോയവര്‍ഷത്തിന്റെ പ്രതീകമായ പാപ്പാഞ്ഞിക്ക് തീകൊളുത്തി. ഇത്തവണ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടാണ് ഫോര്‍ട്ട് കൊച്ചിയിലെ പുതുവര്‍ഷാഘോഷങ്ങള്‍ നടന്നത്. തിരുവനന്തപുരത്ത് കോവളം ബീച്ചിലും കോഴിക്കോട് ബീച്ച് പരിസരത്തും പുതുവര്‍ഷാഘോഷങ്ങള്‍ നടന്നു. നൃത്ത സംഗീത സാന്ദ്രമായ പുതുവര്‍ഷാഘോഷങ്ങക്ക് വന്‍ പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു.