പുതുവത്സരം; ബഹ്‌റൈനില്‍ അവധി പ്രഖ്യാപിച്ചു

1

മനാമ: പുതുവത്സരത്തോട് അനുബന്ധിച്ച് ബഹ്‌റൈനില്‍ അവധി പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയാണ് ഇതു സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

സര്‍ക്കുലര്‍ പ്രകാരം മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ജനുവരി ഒന്നിന് അവധി ആയിരിക്കും.