കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും അനുമതി; ഇനി മുതല്‍ വീട്ടില്‍ വളര്‍ത്താം

ന്യുയോര്‍ക്കില്‍ കഞ്ചാവിന്റെ ഉപയോഗത്തിനും വില്‍പനക്കും അനുമതി നല്‍കി കൊണ്ടുള്ള ബില്ലില്‍ ഗവര്‍ണര്‍ ഒപ്പ് വെച്ചു. ഒരു വീട്ടില്‍ ആറു തൈകള്‍ വരെ ഇനി മുതല്‍ നിയമപരമായി വളര്‍ത്താം. നേരത്തെ സ്റ്റേറ്റ് അസംബ്ലിയില്‍ അവതരിപ്പിച്ച ബില്‍ പാസായിരുന്നു.

ന്യൂയോര്‍ക്ക് സംസ്ഥാനത്തെ സാമ്പത്തികമായി ഉത്തേജിപ്പിക്കുന്ന ചരിത്രപരമായ ദിനമാണ് ഇതെന്ന് ബില്‍ ഒപ്പുവച്ചതിന് ശേഷം ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ പറഞ്ഞു. നിയമമാകുന്നതോടെ 60,000 ത്തില്‍പരം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്ന് കരുതുന്നു. ഇതുവഴി സംസ്ഥാന ഖജനാവിലേക്കുള്ള വാര്‍ഷിക വരുമാനം 300 മില്ല്യണ്‍ ഡോളര്‍ കവിയും. വരുമാനത്തിന്റെ നാല്‍പത് ശതമാനവും സ്‌കൂളുകളുടെ വികസനത്തിനായാണ് ഉപയോഗിക്കുക.