ഗർഭച്ഛിദ്രം സംഭവിക്കുന്ന അമ്മമാർക്ക് ശമ്പളത്തോടുകൂടിയ അവധി നിയമം ന്യൂസിലൻഡ് ഏകകണ്ഠമായി പാസാക്കി

1
ലേബർ എംപി ജിന്നി ആൻഡേഴ്സൺ

വെല്ലിംഗ്ടൺ: ഗർഭം അലസലിനുശേഷം ജോലിചെയ്യുന്ന അമ്മമാർക്ക് അമ്മമാർക്ക് ശമ്പളത്തോടുകൂടിയ അവധി നൽകാനുള്ള നിയമം ന്യൂസിലാന്റിലെ പാർലമെന്റ് പാസാക്കി.ബുധനാഴ്ച വൈകിട്ട് പാർലമെന്റിലാണ് ഐകകണ്ഠ്യേന നിയമം പാസാക്കിയത്.

ഗർഭം അലസലിനോ പ്രസവത്തിനോ ശേഷം അമ്മമാർക്കും പങ്കാളികൾക്കും മൂന്ന് ദിവസത്തെ അവധി നൽകുന്നതിന് ന്യൂസിലാന്റിലെ പാർലമെന്റ് ഏകകണ്ഠമായി വോട്ട് ചെയ്തു.

അസുഖ അവധി അവകാശങ്ങൾ ഉപയോഗപ്പെടുത്താതെതന്നെ മാതാപിതാക്കൾക്ക് അവരുടെ നഷ്ടം പരിഹരിക്കാൻ ഈ നിയമം സഹായകമാകുമെന്ന് ബിൽ അവതരിപ്പിച്ച ലേബർ എംപി ജിന്നി ആൻഡേഴ്സൺ പറഞ്ഞു.

“ഗർഭം അലസുന്നതിലൂടെ ഉണ്ടാകുന്ന സങ്കടം ഒരു രോഗമല്ല; അത് ഒരു നഷ്ടമാണെന്നും . “ആ നഷ്ടത്തിൽനിന്നും പുറത്തുവരാൻ സമയമെടുക്കും – ശാരീരികമായി സുഖം പ്രാപിക്കാനുള്ള സമയവും മാനസികമായി വീണ്ടെടുക്കാനുള്ള സമയവും ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഒരമ്മയ്ക്ക് ലഭിക്കുമെന്നും ജിന്നി ആൻഡേഴ്സൺ വ്യക്തമാക്കി.

ഈ നിയമം നിലവിൽ വരുന്നതോടെ ഗർഭച്ഛിദ്രം സംഭവിക്കുന്ന തൊഴിലാളികൾക്ക് അവധിനൽക്കുന്ന രണ്ടാമത്തെ രാജ്യമായി ന്യൂസിലാൻഡിനെ മാറ്റുമെന്ന് ബിൽ അവതരിപ്പിച്ച ലേബർ എംപി ജിന്നി ആൻഡേഴ്സൺ പറഞ്ഞു. ന്യൂസിലന്റിനെക്കൂടാതെ ഇന്ത്യയിലാണ് ഗർഭം അലസലിനുശേഷം ആറ് ആഴ്ച അവധിക്ക് സ്ത്രീകളെ അനുവദിക്കുന്നത്.