മലേഷ്യന്‍ ഫ്ലാഗ് അടിവസ്ത്രമാക്കി. നാല് ആസ്ട്രേലിയക്കാര്‍ പിടിയില്‍

0

മലേഷ്യന്‍ ഫ്ലാഗ് അടിവസ്ത്രമാക്കി. നാല് ആസ്ട്രേലിയക്കാര്‍ പിടിയില്‍
മലേഷ്യന്‍ ഫോര്‍മുല വണ്‍ റെയ്സിനിടെയാണ് സംഭവം.. മാച്ച് കാണാനെത്തിയ ഇവര്‍  പാന്‍റ് താഴ്ത്തി അടിവസ്ത്രം പ്രദര്‍ശിപ്പിക്കുയായിരുന്നു. 25നും 29 നും ഇടയില്‍ പ്രായമുള്ള ഒമ്പത് പേരാണ് പോലീസ് പിടിയിലായിരിക്കുന്നത്.
ക്വാലാലംപൂര്‍ ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിനു സമീപം സെപാംങില്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ഉടന്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊതുസ്ഥലത്ത് അപമര്യാദമായി പെരുമാറിയതിനും, ഫ്ലാഗിനോട് അനാദരവ് കാണിച്ചതിനുമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.