‘ഞാനവളുടെ ചിത്രത്തെ കെട്ടിപ്പിടിച്ചു; ആ മൃ​ഗങ്ങളെ തൂക്കിലേറ്റി എന്ന് പറഞ്ഞു’

0

ഏഴ് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ മകൾക്ക് നീതി ലഭിച്ചതിന്റെ ആഹ്ളാദത്തിലാണ് നിർഭയയുടെ അമ്മ ആശാദേവി. കാത്തിരിപ്പിനൊടുവിൽ അവസാനം ഞങ്ങൾക്ക് നീതി ലഭിച്ചു. മകളെ കൂട്ടബലാത്സം​ഗത്തിനിരയാക്കി കൊലപ്പെടുത്തിയ നാല് കുറ്റവാളികളെ തീഹാർ ജയിലിൽ തൂക്കിലേറ്റിയതിന് ശേഷം നിർഭയയുടെ അമ്മയുടെ വാക്കുകൾ. ഞാനവളുടെ ഫോട്ടോയെ കെട്ടിപ്പിടിച്ചു. ആ മൃ​ഗങ്ങളെ തൂക്കിലേറ്റിയെന്ന് അവളോട് പറഞ്ഞു. ഞാൻ എല്ലാവർക്കും. നന്ദി പറയുന്നു. പരമോന്നത നീതിപീഠത്തിന്, സർക്കാരിന് എല്ലാവർക്കും.

‘ഈ ഒരു ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്. ഇന്നത്തെ സൂര്യോദയം ‍ഞങ്ങളെ സംബന്ധിച്ച് മകൾക്ക് നീതി ലഭിച്ച പുത്തൻ സൂര്യോദയമാണ്. ഇന്ത്യയിലെ എല്ലാ പെൺമക്കൾക്കും ഇന്നത്തെ ദിവസം പുതിയ സൂര്യോദയമായിരിക്കും. എന്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു.’ ആശാദേവി പറഞ്ഞു.

ലര്‍ച്ചെ 5.30 നാണ് നിര്‍ഭയ കേസിലെ നാല് പ്രതികളെയും തിഹാര്‍ ജയിലില്‍ തൂക്കിലേറ്റിയത്. ശിക്ഷ നടപ്പിലാക്കുന്നത് തടയാനും നീട്ടിവെക്കാനും പ്രതികളുടെ അഭിഭാഷകര്‍ വെള്ളിയാഴ്ച പുലര്‍ച്ചെവരെ നിയമ പോരാട്ടം നടത്തിയെങ്കിലും വിധിയില്‍ നിന്ന് രക്ഷപ്പെടാന്‍ അവര്‍ക്ക് സാധിച്ചില്ല. പ്രതികളായ അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.