നിഷ സാരംഗ് തന്നെ നീലുവാകും; ഉപ്പും മുളകും സീരിയലില്‍ നിഷാ സാരംഗ് തുടരുമെന്ന് ഫള്‌വേഴ്‌സ് ടിവി

0

പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗിനെ ഉപ്പും മുളകും പരമ്പരയിൽ നിന്ന് മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്ന് ഫ്ളവേഴ്സ് മാനേജ്മെൻറ്.  ഇന്നലെ സംവിധായകനെതിരെ നടി ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് താന്‍ സംവിധായകനെ മാറ്റാതെ ഈ സീരിയലില്‍ തുടരില്ലെന്നും താരം പറഞ്ഞിരുന്നു. ഈ പശ്ചത്താലത്തില്‍ ചാനലിനെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായ സാഹചര്യത്തിലാണ് ചാനലിന്റെ പ്രതികരണം. 

അറനൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും പരമ്പരയിലെ ‘നീലു’വെന്ന കഥാപാത്രത്തെ നിഷ സാരംഗ് തന്നെ തുടർന്നും അവതരിപ്പിക്കും. നിഷ സാരംഗുമായി ചാനൽ മാനേജ്മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത്. അതേസമയം സംവിധായകനെ മാറ്റുന്നത് സംബന്ധിച്ചോ നടി ഉന്നിയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചോ ചാനല്‍ ഇതു വരെ പ്രതികരണമൊന്നും നടത്തിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്.