കായംകുളം കൊച്ചുണ്ണിയിലെ നിവിന്റെ ലുക്ക് ഇതാ

0

നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യിലെ  നിവിന്‍ പോളി കഥാപാത്രത്തിന്റെ രൂപം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ‘ബാഹുബലി’യ്ക്കടക്കം വിഎഫ്എക്‌സ് നിര്‍വ്വഹിച്ച ഫയര്‍ഫ്‌ളൈ ക്രിയേറ്റീവ് സ്റ്റുഡിയോ ആണ് കായംകുളം കൊച്ചുണ്ണിയായുള്ള നിവിന്‍ പോളിയുടെ ഗെറ്റപ്പ് തയ്യാറാക്കിയിരിക്കുന്നത്.

മുടി പറ്റെ വെട്ടി, പിരിച്ചുവച്ച കനം കുറഞ്ഞ മീശയും കഴുത്തിലും കൈയിലുമുള്ള ചരടുകളും തോളില്‍ തോക്കും തിരകളും അരയില്‍ വീതിയേറിയ ബെല്‍റ്റുമെല്ലാമായാണ് റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളിയില്‍ കായംകുളം കൊച്ചുണ്ണിയെ വിഭാവനം ചെയ്തിരിക്കുന്നത്. നീല നിറത്തിലുള്ള മുണ്ടും വെള്ള ബനിയനുമാണ് വേഷം.ചിത്രം അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. റോഷന്‍ ആന്‍ഡ്രൂസിനൊപ്പം നിരവധി വിജയചിത്രങ്ങള്‍ ഒരുക്കിയ ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റേതാണ് തിരക്കഥ. ഗോകുലം മുവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ കായംകുളം കൊച്ചുണ്ണി നിര്‍മ്മിക്കും. നിരവധി പുതുമുഖങ്ങളും കഥാപാത്രങ്ങളാകുന്ന സിനിമയുടെ സാങ്കേതിക പ്രവര്‍ത്തകരിലേറെയും ഇന്ത്യന്‍ സിനിമയിലെ അതികായന്‍മാരാണ്.