“പ്രകാശ് രാജും നിവിൻ പോളിയും ശീതയുദ്ധത്തിൽ” ഗൗതം രാമചന്ദ്രൻ

“പ്രകാശ് രാജും നിവിൻ പോളിയും ശീതയുദ്ധത്തിൽ” ഗൗതം രാമചന്ദ്രൻ
Nivin

ഇനിയും പേരിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും സാന്റാ മരിയ എന്നാണ് പേരെന്ന് പരക്കെ പറയപ്പെടുന്ന പുതിയ നിവിൻ പോളി ചിത്രമാണ് ഇപ്പോൾ കോളിവുഡിൽ സംസാരവിഷയം. കാരണം നിവിനോടൊപ്പം അഭിനയിക്കുന്ന താരങ്ങളുടെ പട്ടിക തന്നെ. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിവിൻ നായകനായതു തന്നെയാണ് കോളിവുഡിനെ ആദ്യം അത്ഭുതപ്പെടുത്തിയത്. പിന്നാലെ അതാ മറ്റു താരങ്ങളുടെ നീണ്ട നിര. ബോളിവുഡ് ഛായാഗ്രാഹകനും നടനുമായ നടരാജ് സുബ്രഹ്മണ്യം, സാൻഡൽവുഡിൽ യു-ടേണിലൂടെ പ്രിയതാരമായി മാറിയ ശ്രദ്ധാ ശ്രീനാഥ്, എയ്ഞ്ചൽസ് ഫെയിം ലക്ഷ്മിപ്രിയാ ചന്ദ്രമൗലി പിന്നെ ഇവരോടൊപ്പം പ്രകാശ് രാജും. ഒരു പാസ്റ്ററുടെ വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത്. “ഒരു നല്ല അച്'ൻ, നല്ല കൂട്ടുകാരൻ, കുപ്രസിദ്ധ വില്ലൻ... പ്രകാശ് രാജിനെക്കുറിച്ച് വിശേഷിപ്പിക്കാൻ ധാരാളമുണ്ട്. ഭാവങ്ങളുടെ സർവവിജ്ഞാനകോശമാണ് അദ്ദേഹം. പാസ്റ്റർ എ കെ സഹായം എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്‌. അദ്ദേഹത്തിന്റെ മകനായി നിവിൻ പോളിയും. ഈ അച്ഛനും മകനും കണ്ടുമുട്ടുന്നതു തന്നെ വിരളമാണ്. അഥവാ കണ്ടാൽ അത് പള്ളിയിലുമായിരിക്കും. ഏതാണ്ട് ഒരു ശീതയുദ്ധത്തിന്റെ അന്തരീക്ഷം,” സംവിധായകൻ ഗൗതം രാമചന്ദ്രൻ പറയുന്നു. ദീപാവലിയോടെ ചിത്രം തിയേറ്ററിൽ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം