ഇനിയും പേരിട്ടില്ലെന്ന് പറയുന്നുണ്ടെങ്കിലും സാന്റാ മരിയ എന്നാണ് പേരെന്ന് പരക്കെ പറയപ്പെടുന്ന പുതിയ നിവിൻ പോളി ചിത്രമാണ് ഇപ്പോൾ കോളിവുഡിൽ സംസാരവിഷയം. കാരണം നിവിനോടൊപ്പം അഭിനയിക്കുന്ന താരങ്ങളുടെ പട്ടിക തന്നെ. ഗൗതം രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിവിൻ നായകനായതു തന്നെയാണ് കോളിവുഡിനെ ആദ്യം അത്ഭുതപ്പെടുത്തിയത്. പിന്നാലെ അതാ മറ്റു താരങ്ങളുടെ നീണ്ട നിര. ബോളിവുഡ് ഛായാഗ്രാഹകനും നടനുമായ നടരാജ് സുബ്രഹ്മണ്യം, സാൻഡൽവുഡിൽ യു-ടേണിലൂടെ പ്രിയതാരമായി മാറിയ ശ്രദ്ധാ ശ്രീനാഥ്, എയ്ഞ്ചൽസ് ഫെയിം ലക്ഷ്മിപ്രിയാ ചന്ദ്രമൗലി പിന്നെ ഇവരോടൊപ്പം പ്രകാശ് രാജും. ഒരു പാസ്റ്ററുടെ വേഷത്തിലാണ് പ്രകാശ് രാജ് എത്തുന്നത്. “ഒരു നല്ല അച്’ൻ, നല്ല കൂട്ടുകാരൻ, കുപ്രസിദ്ധ വില്ലൻ… പ്രകാശ് രാജിനെക്കുറിച്ച് വിശേഷിപ്പിക്കാൻ ധാരാളമുണ്ട്. ഭാവങ്ങളുടെ സർവവിജ്ഞാനകോശമാണ് അദ്ദേഹം. പാസ്റ്റർ എ കെ സഹായം എന്ന കഥാപാത്രമായാണ് പ്രകാശ് രാജ് എത്തുന്നത്. അദ്ദേഹത്തിന്റെ മകനായി നിവിൻ പോളിയും. ഈ അച്ഛനും മകനും കണ്ടുമുട്ടുന്നതു തന്നെ വിരളമാണ്. അഥവാ കണ്ടാൽ അത് പള്ളിയിലുമായിരിക്കും. ഏതാണ്ട് ഒരു ശീതയുദ്ധത്തിന്റെ അന്തരീക്ഷം,” സംവിധായകൻ ഗൗതം രാമചന്ദ്രൻ പറയുന്നു. ദീപാവലിയോടെ ചിത്രം തിയേറ്ററിൽ എത്തിക്കാമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
Latest Articles
യുവനടിയുടെ പീഡന പരാതി; കര്‍ശന ഉപാധികളോടെ സിദ്ദിഖിന് ജാമ്യം
ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖിന് ജാമ്യം. കർശന ഉപാധികളോടെയാണ് തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പ്രതി സംസ്ഥാനം വിട്ടുപോകാൻ പാടില്ല, ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണം,പരാതിക്കാരിയെ മാനസികമായി...
Popular News
ഗാസയിൽ തകരാറിലായ ജല ശൃംഖലകൾ നന്നാക്കാൻ യുഎഇ
അബുദാബി: ഗാസയിലെ കേടായ ജല ശൃംഖലകൾ, പൈപ്പ് ലൈനുകൾ, കിണറുകൾ എന്നിവയുടെ അറ്റകുറ്റപ്പണികൾക്കും പ്രവർത്തനത്തിനുമുള്ള പദ്ധതി നടപ്പാക്കാൻ യുഎഇയുടെ ഓപ്പറേഷൻ ഷിവൽറസ് നൈറ്റ് 3 മധ്യ ഗാസയിലെ ദാർ അൽ...
ഓസ്കർ മധുരം തേടി ആടുജീവിതം
പൃഥിരാജിന്റെ ആടുജീവിതം പുതിയ തിളക്കത്തിലേക്ക്. ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ പുരസ്കാരത്തിന്റെ മാധുര്യം മാറുന്നതിന് മുൻപൊ ആടുജീവിതത്തിലെ ഗാനങ്ങളെ തേടി ഓസ്കർ പരിഗണനാ പട്ടിക. ചിത്രത്തിന് വേണ്ടി എ.ആർ. റഹ്മാൻ...
ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് കേരളത്തിലേക്ക്; മഴ തുടരും
തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് നീങ്ങുന്നതിനാൽ വടക്കൻ കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മണിക്കൂറിൽ 204 മില്ലീമീറ്റർ വരെ ലഭിക്കുന്ന പെരുമഴയാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ, 2024ൽ അല്ലു അർജുൻ്റെ ആസ്തി ഇങ്ങനെ
ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് അല്ലു അർജുൻ എന്നതിൽ സംശയമില്ല. ആദ്യ ചിത്രമായ ഗംഗോത്രിയിൽ നിന്ന് പുഷ്പ 2 വരെയുള്ള അല്ലു അർജുൻ എന്ന നടന്റെ യാത്ര വളരെ...
പാസ്പോര്‍ട്ട് സേവനങ്ങൾ: വ്യാജ വെബ്സൈറ്റുകൾ ഇവയാണ്, ചതിയിൽ വീഴരുത്
പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദേശം. നിരവധി വ്യാജ വെബ്സൈറ്റുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും അപേക്ഷകരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും സേവനങ്ങള്‍ക്കും അപ്പോയിന്റ്മെന്റിനും അധിക ചാര്‍ജുകള്‍...