നിവിന്‍ ഇനി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡര്‍

0

നിവിന് ഇത് ഭാഗ്യങ്ങളുടെ കാലം ആണെന്ന് തോന്നുന്നു .മറ്റൊരു യുവ മലയാളനടനും ലഭിക്കാത്ത ഒരു സൌഭാഗ്യമാണ് ഇപ്പോള്‍ നിവിനെ തേടി വന്നിരിക്കുന്നത് .കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ യൂത്ത് അംബാസിഡറായാണ് ഇപ്പോള്‍ നിവിന്‍ വാര്‍ത്തകളില്‍ നിറയുന്നത് .

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മൂന്നാം സീസണിന്റെ മുന്നോടിയായി നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.അതും ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ സാന്നിധ്യത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.ഇതോടെ ഐഎസ്എല്ലില്‍ കേരളത്തിന്റെ മത്സരങ്ങല്‍ നടക്കുമ്പോള്‍ ഗ്യാലറിയില്‍ ആവേശമായി സച്ചിനൊപ്പം നിവില്‍ പോളി കൂടി ഉണ്ടാകും. യുവാക്കളെ കൂടുതല്‍ ഗ്യാലറിയിലേക്ക് എത്തിക്കുക എന്നതാണ് നിവിന്‍ പോളിയുടെ ചുമതല.

സീസണിന് മുന്നോടിയായുള്ള വിദേശ പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നു തായ്‌ലന്‍ഡിലേക്കു പറക്കും. ടീമംഗങ്ങള്‍ക്കൊപ്പം ടീമിന്റെ പുതിയ സഹഉടമകളായ നിമ്മഗഡ്ഡ, പ്രസാദ്, ചിരഞ്ജീവി, നാഗാര്‍ജുന, അല്ലു അരവിന്ദ് എന്നിവരെയും സച്ചിന്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തി