ദുരൂഹതകള്‍ മാത്രം ബാക്കി വെച്ചു പോയ ‘കൈരളി’യുടെ കഥ അഭ്രപാളികളില്‍; നായകന്‍ നിവിന്‍ പോളി

0

1979ല്‍ മര്‍മ്മഗോവ തുറമുഖത്ത് നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട കൈരളിയെ മലയാളികള്‍ അത്രപെട്ടന്നൊന്നും മറക്കില്ല. ഒരുപിടി ദുരൂഹതകള്‍ മാത്രം അവശേഷിപ്പിച്ചു ഇരുളില്‍ മറഞ്ഞ കൈരളിയുടെ കഥ സിനിമയാകുന്നു.

ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിവിന്‍ പോളി നായകനാകും. സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. പോളി ജൂനിയര്‍ പിക്ച്ചറും റിയല്‍ ലൈഫ് വര്‍ക്കേര്‍സുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കും. വര്‍ത്തമാന കാലവും പഴയ കാലങ്ങളും ചിത്രത്തിന്റെ പശ്ചാത്തലമാകുന്നു.

കേരള ഷിപ്പിങ് കോര്‍പ്പറേഷന്റെ കപ്പലായിരുന്നു കൈരളി. 1979ല്‍ മര്‍മ്മഗോവ തുറമുഖത്ത് നിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട കപ്പല്‍ കാണാതാവുകയായിരുന്നു. ജര്‍മ്മനിയിലേക്ക് ഇരുമ്പയിരുമായി പുറപ്പെട്ട കപ്പലില്‍ 49 പേരും ഉണ്ടായിരുന്നു.  കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയതാകാമെന്ന് പറയപ്പെട്ടിരുന്നെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.