അനുരാഗ് കശ്യപിന്‍റെ ചിത്രത്തില്‍ നിവിന്‍ ഉണ്ടാകുമോ?

0

ഗ്യാങ്സ് ഓഫ് വസേല്‍പൂര്‍, ബോംബെ വെല്‍വറ്റ് അങ്ങനെ ഒന്നോ രണ്ടോ ചിത്രത്തിന്‍റെ പേരു പറഞ്ഞാല്‍ മതി ബോളിവുഡിന്‍റെ ഹിറ്റ് മേക്കര്‍ അനുരാഗ് കശ്യപിനെ മനസിലാകാന്‍. എന്നാല്‍ ബോളിവുഡിന്‍റെ ഈ മിന്നും താരം കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം കൊച്ചിയില്‍ വന്നിരുന്നു. വരവ് എന്തിനാണെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും കശ്യപിനെ  രണ്ട് മലയാള നടന്മാര്‍ പേര്‍ കണ്ടു. ഒന്ന് നിവിന്‍ പോളിയും മറ്റൊന്ന് ഫര്‍ഹാന്‍ ഫാസിലും.

ഒപ്പം നിവിന്‍ പോളി ഫെയ്സ് ബുക്കില്‍  അനുരാഗിനൊപ്പമുള്ള ഒരു ഫോട്ടോയും പോസ്റ്റ് ചെയ്തു. ഞങ്ങളൊരുമിച്ചുള്ള ഒരു ചിത്രത്തിനായി കാത്തിരിയ്ക്കുന്നു എന്ന ഒരു കുറിപ്പും. ഇതോടെ അനുരാഗിന്റെ അടുത്ത ചിത്രം നിവിനെ വച്ചുള്ളതാണോ എന്നാണ് സിനിമാ പ്രേമികളുടെ സംശയം. സത്യത്തില്‍ അനുരാഗ് മലയാള സിനിമയുടെ വലിയ ആരാധകനാണ് . അടുത്തിടെ രാജീവ് രവിയുടെ കമ്മട്ടിപ്പാടം എന്ന ചിത്രം കണ്ട് ചിത്രത്തെ കുറിച്ച്‌ മികച്ച അഭിപ്രായങ്ങള്‍ പറയുകയും ചെയ്തിരുന്നു. മലയാളത്തില്‍ ഒരു അനുരാഗ് കശ്യപ് ചിത്രം ഇറങ്ങുമോ എന്നാണ് ഇനി അറിയേണ്ടത്. കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി കാത്തിരിക്കാം.