വില 1.70 കോടി രൂപ; പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കി നിവിൻ പോളി

വില 1.70 കോടി രൂപ; പുതിയ ബിഎംഡബ്ല്യു സ്വന്തമാക്കി നിവിൻ പോളി

ബിഎം‍ഡബ്ല്യുവിന്‍റെ അത്യാഡംബര സെഡാൻ 740 ഐയുടെ ആദ്യ ഡ്യുവൽ ടോൺ സ്വന്തം ഗാരേജിൽ എത്തിച്ച് നിവിൻ പോളി. കൊച്ചിയിലെ ബി എം ഡബ്ല്യു ഡീലർമാരായ ഇ വി എം ഓട്ടോക്രാഫ്റ്റിൽ നിന്നുമാണ് നിവിൻ ഈ വാഹനം സ്വന്തമാക്കിയത്. ‌ഈ വർഷമാദ്യം ഇന്ത്യൻ മാർക്കറ്റിൽ എത്തിയ ബി എം ഡബ്ല്യൂ 7 സീരീസിൽ ഉൾപ്പെടുന്ന ഈ വാഹനത്തിന് 1.70 കോടി രൂപയോളമാണ് വില വരുന്നത്.

3 ലീറ്റർ ഇൻലൈൻ 6 സിലിണ്ടർ പെട്രോൾ എൻജിനുള്ള ഈ ആഡംബര കാറിന് 380 ബിഎച്ച്പി കരുത്തും 520 എൻഎം ടോർക്കുമുണ്ട്. 48V ഇലക്ട്രിക് മോട്ടറിന്‍റെ കരുത്ത് 18 എച്ച്പിയാണ്. എട്ടു സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയർബോക്സ്. വെറും 5.4 സെക്കൻഡ് കൊണ്ട് വാഹനം നൂറ് കിലോമീറ്റർ വേഗം കൈവരിക്കും എന്നതാണ് മറ്റൊരു സവിശേഷത. മണിക്കൂറിൽ 250 കിലോമീറ്ററാണ് ഉയർന്ന വേഗം.

ഇതിനു മുൻപ് ഫഹദ് -നസ്രിയ ദമ്പതിമാരും, ആസിഫ് അലിയും അത്യാഡംബര ബിഎംഡബ്ല്യു സ്വന്തമാക്കിയിരുന്നു.

Read more

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്കാരിക മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് അവസാനനിമിഷം പ്രഖ്യാ