നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

0

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടിയുടെ തട്ടിപ്പ് നടത്തി നാട് വിട്ട നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടന്‍ കോടതി തള്ളി. തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു. കേസ് ഏപ്രില്‍ 26ന് വീണ്ടും പരിഗണിക്കും, അതുവരെ ജയിലില്‍ തുടരും.വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളിയത്.

പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് ക്രമവിരുദ്ധമായി 13,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ഇന്ത്യ വിട്ട നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയുമാണ് കേസിലെ മുഖ്യപ്രതികൾ. ഇത് രണ്ടാം തവണയാണ് ഈ കോടതി തന്നെ നീരവ് മോദിയുടെ ജാമ്യാപേക്ഷ തള്ളുന്നത്. ഇന്റർപോൾ റെഡ് കോർണർ നോട്ടിസുള്ള ആളാണ് നീരവ് മോദി ലണ്ടനിൽ സുഖവാസം നടത്തുന്നത് ടെലഗ്രാഫ് പത്രത്തിന്റെ ലേഖകൻ കണ്ടെത്തി വാർത്തയാക്കിയതോടെയാണ് അയാൾ അറസ്റ്റിലായത്. മദ്യവ്യവസായി വിജയ് മല്യയുടെ കേസിലേതിന് സമാനമായിട്ടായിരിക്കും ബ്രിട്ടീഷ് കോടതിയില്‍ നീരവ് കേസിലെയും നടപടിക്രമങ്ങള്‍.