മൂന്നാം ഓണം; സംസ്ഥാനത്ത് ഇന്ന് വാരാന്ത്യ ലോക്ഡൗണ്‍ ഇല്ല

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വാരാന്ത്യ ലോക്ഡൗണ്‍ ഇല്ല. മൂന്നാം ഓണം ആയതിനാലാണ് ഈ ഞായറാഴ്ചയും ലോക്ഡൗണ്‍ ഒഴിവാക്കിയത്. കഴിഞ്ഞ ഞായറാഴ്ച സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇളവ് നല്‍കിയിരുന്നു.

അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തെ സര്‍ക്കാര്‍ അതീവ ഗൗരവമാഗൗരവമായാണ് കാണുന്നത്. സംസ്ഥാനത്ത് ഇന്നലെ 17,106 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 17.73 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.