10,000 ജീവനക്കാരെ പിരിച്ചുവിട്ടു; ബാക്കി ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്

0

ജീവനക്കാർക്ക് ഈ വർഷം ശമ്പളവർധനയില്ലെന്ന് മൈക്രോസോഫ്റ്റ്. മാറുന്ന സാമ്പത്തിക സാഹചര്യത്തെ തുടർന്നാണ് തീരുമാനമെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു. ബോണസ്, പ്രമോഷൻ തുടങ്ങി മറ്റ് ആനുകൂല്യങ്ങളുണ്ടാവും. ഈ വർഷം ജനുവരിയിൽ 10,000 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.

2022-23 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ 10,000 തൊഴിലാളികൾ കുറയും. ബാധിതരായ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുമെന്നും ആറ് മാസത്തേക്കുള്ള ആരോഗ്യ സൗകര്യങ്ങൾ, പിരിച്ചുവിടലിന് രണ്ട് മാസം മുമ്പ് അറിയിപ്പ് നൽകുമെന്നും കമ്പനി അറിയിച്ചു. കൂടാതെ തന്ത്രപരമായ മേഖലകളിൽ നിയമനം തുടരും.

ജീവനക്കാരെ പിരിച്ചുവിടാൻ അറിയിച്ചതായി മൈക്രോസോഫ്റ്റ് =ഓഹരി വിപണിയെ അറിയിച്ചിരുന്നു. ഹാർഡ്‌വെയർ ഡിവിഷനിലും മാറ്റങ്ങൾ വരുത്തുന്നുണ്ടെന്നും വാടകയ്‌ക്കെടുത്ത ഓഫീസ് പരിസരങ്ങളുടെ എണ്ണം കുറയ്ക്കുമെന്നും കമ്പനി അറിയിച്ചു. ഈ നടപടികൾ ഏകദേശം 1.2 ബില്യൺ ഡോളർ ലാഭിക്കുമെന്നാണ് കണക്കുകൂട്ടൽ. നേരത്തെ, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ കഴിഞ്ഞ വർഷം നവംബറിൽ 11,000 തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു.