ഇനി വെയിറ്റിങ്ങ് ലിസ്റ്റ് ഇല്ല; ട്രെയിനുകളിലെ വെയിറ്റിങ്ങ് ലിസ്റ്റ് സമ്പ്രദായം ജൂലൈ ഒന്നു മുതല്‍ നിര്‍ത്തലാക്കുന്നു

ട്രെയിനുകളിലെ വെയിറ്റിങ്ങ് ലിസ്റ്റ് സമ്പ്രദായം ജൂലൈ ഒന്നു മുതല്‍ നിര്‍ത്തലാക്കിക്കൊണ്ട് പുതിയ പരിഷ്‌ക്കാരത്തിന് ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. കൂടാതെ തീവണ്ടി യാത്രകളില്‍ കടലാസു രഹിത ടിക്കറ്റ് നിര്‍ബന്ധമാക്കും.

ഇനി വെയിറ്റിങ്ങ് ലിസ്റ്റ് ഇല്ല; ട്രെയിനുകളിലെ വെയിറ്റിങ്ങ് ലിസ്റ്റ് സമ്പ്രദായം ജൂലൈ ഒന്നു മുതല്‍ നിര്‍ത്തലാക്കുന്നു
railway

ട്രെയിനുകളിലെ വെയിറ്റിങ്ങ് ലിസ്റ്റ് സമ്പ്രദായം ജൂലൈ ഒന്നു മുതല്‍ നിര്‍ത്തലാക്കിക്കൊണ്ട് പുതിയ പരിഷ്‌ക്കാരത്തിന് ഒരുങ്ങി ഇന്ത്യന്‍ റെയില്‍വെ. കൂടാതെ തീവണ്ടി യാത്രകളില്‍ കടലാസു രഹിത ടിക്കറ്റ് നിര്‍ബന്ധമാക്കും. രാജധാനി, ശതാബ്ദി തുടങ്ങിയ തീവണ്ടികളിലാണ് കടലാസു രഹിത ടിക്കറ്റ് സംവിധാനം നിലവില്‍ വരുന്നത്. ഈ തീവണ്ടികളില്‍ മൊബൈല്‍ ടിക്കറ്റുകള്‍ക്ക് മാത്രമാണ് സാധുത ഉണ്ടാവുക.

കഴിഞ്ഞ ജൂലൈ മുതല്‍ പദ്ധതി നടപ്പാക്കാനിരുന്നതാണ്, എന്നാല്‍ പിന്നീട് തീരുമാനം മാറ്റിവയ്ക്കുകയായിരുന്നു.സീറ്റ് ഉറപ്പായ ടിക്കറ്റുകളും റദ്ദാക്കാന്‍ കഴിയാത്ത റിസര്‍വേഷന്‍ ടിക്കറ്റുകളും( ആര്‍എസി) മാത്രമേ ഇനിയുണ്ടാകു. രാജധാനി, ശതാബ്ദി തീവണ്ടികളുടെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട് . കൂടാതെ ഐആര്‍ടിസിയുടെ വെബ്‌സൈറ്റില്‍ ടിക്കറ്റ് ബുക്കിങ്ങിനായി വ്യത്യസ്ത ഭാഷകള്‍ അടുത്ത മാസം മുതല്‍ ലഭ്യമാകും. പ്രീമിയം തീവണ്ടികള്‍ നിര്‍ത്തലാക്കാനും തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാരെ വിളിച്ചുണര്‍ത്തുന്ന സംവിധാനം എല്ലാ തീവണ്ടികളിലും അടുത്ത മാസം മുതല്‍ നിലവില്‍ വരും. തത്ക്കാല്‍ ടിക്കറ്റ് കൗണ്ടറുകളുടെ പ്രവര്‍ത്തനം എസി കോച്ചുകളുടേത് 10 മുതല്‍ 11 വരെയും, സ്ലീപ്പര്‍ കോച്ചുകളുടേത് 11 മുതല്‍ 12 വരെയുമായിരിക്കുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം