ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ

1

അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ എന്നാണ് പുതിയ ബാലിസ്റ്റിക് മിസൈലിനെ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.

രാഷ്​ട്രീയ സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്​ച രാത്രി തലസ്ഥാന നഗരമായ പ്യോഗ്യാംഗിൽ നടന്ന പരേഡിലായിരുന്നു പ്രദർശനം ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും ചടങ്ങിൽ പങ്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഈ മിസൈലിന്റെ യഥാര്‍ഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ല. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകള്‍ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.

ദക്ഷിണ കൊറിയയിൽ മാത്രമല്ല, ജപ്പാനിലും ആക്രമണം നടത്താൻ ശേഷിയുള്ളതാണ്​ ആയുധ ശേഖരമെന്നാണ്​ നിഗമനം. ഭൂഖണ്ഡാന്തര ബാലി​സ്​റ്റിക്​ മിസൈലുകൾ പ്രദർശനത്തിന് അണിനിരന്നില്ല.ജോ ബൈഡൻ പുതിയ യു.എസ്​ പ്രസിഡൻറായി അധികാരമേൽക്കുന്നതി​െൻറ തൊട്ടുമുമ്പാണ്​ ഉത്തര കൊറിയയുടെ ആയുധപ്രദർശനം. ആരു തന്നെ അധികാരത്തിൽ വന്നാലും യു.എസ്​ ശത്രുരാജ്യമാണെന്ന്​ ദിവസങ്ങൾക്കു മുമ്പ്​ കിം ജോങ്​ ഉൻ പ്രഖ്യാപിച്ചിരുന്നു. പുക്​ഗുക്​സോങ്​ -5 എന്നാണ്​ പുതിയ ബാലിസ്​റ്റിക്​ മിസൈലിന്​ പേരിട്ടത്​. കഴിഞ്ഞ ഒക്​ടോബറിൽ പ്രദർശിപ്പിച്ച പുക്​ഗുക്​സോങ്​ -4െൻറ നവീകരിച്ച രൂപമാണിത്​.