ഇതാ ഉത്തരകൊറിയയുടെ ആകാശകാഴ്ച; വീഡിയോ

0

ഉത്തരകൊറിയയെ കുറിച്ചു ലോകത്തിനു വലിയ പിടിയില്ലാത്ത രാജ്യമാണ്. ഉത്തരകൊറിയൻ ഭരണകൂടത്തിന്‍റെ കര്‍ശനമായ നിയന്ത്രണങ്ങള്‍ മൂലം രാജ്യത്തിന്‍റെ ഏറെ ചിത്രങ്ങളും വിവരങ്ങളുമൊന്നും ലഭ്യമല്ല താനും.

എന്നാൽ നാം കേട്ട കഥകളും യഥാര്‍ത്ഥ ഉത്തരകൊറിയയും തമ്മിൽ വലിയ ബന്ധമൊന്നുമില്ലെന്നാണ് പുതിയൊരു 360 ഡിഗ്രി വീഡിയോ തെളിയിക്കുന്നത്. വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് ഉത്തരകൊറിയൻ ഭരണകൂടമാണെന്നും കരുതേണ്ട, ഉത്തരകൊറിയൻ അധികൃതരുടെ പൂര്‍ണ്ണ അനുമതിയോടെ സിംഗപ്പൂരിൽ നിന്നുള്ള ഫോട്ടോഗ്രാഫറായ ആരാം പാൻ പകര്‍ത്തിയ ഉത്തരകൊറിയയിലെ പ്രധാനനഗരമായ പോങ്‍‍യോങിനു മുകളിലൂടെയുള്ള ആകാശകാഴ്ച്ചയാണ് യുട്യൂബിലെത്തിയിരിക്കുന്നത്.

ചെറിയൊരു വിമാനത്തിൽ ഘടിപ്പിച്ച 360 ഡിഗ്രി ക്യാമറ വഴിയാണ് നഗരത്തിന്‍റെ പ്രധാനഭാഗങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ദൃശ്യങ്ങള്‍ പകര്‍ത്താൻ അല്‍പം ബുദ്ധിമുട്ടിയെെന്നും എന്നാൽ പുറംലോകത്തു നിന്നു കേട്ട കഥകളല്ല ഉത്തരകൊറിയയിൽ കണ്ടതെന്നും ആരാം പാൻ പറഞ്ഞു.

വീഡിയോ കാണാം: