ഒളിംപിക്സില്‍ മോശം പ്രകടനം കാഴ്ചവച്ച ഉത്തരകൊറിയന്‍ താരങ്ങള്‍ ഇനി ഖനി തൊഴിലാളികള്‍

ഒളിംപിക്സില്‍ മോശം പ്രകടനം കാഴ്ചവച്ച ഉത്തരകൊറിയന്‍ താരങ്ങള്‍ ഇനി ഖനി തൊഴിലാളികള്‍
Kim-Jong-Un-North-Korea-has-hydrogen-bomb

ഉത്തരകൊറിയയില്‍ നിന്നും ഒളിംപിക്സില്‍ പങ്കെടുത്ത് മോശം പ്രകടനം നടത്തിയവരെ ഖനികളില്‍ പണിയെടുപ്പിക്കാന്‍ നിര്‍ദേശം. രാജ്യത്തിന്‍റെ മാനം കെടുത്തിയ ഇവരെ കല്‍ക്കരി ഖനികളില്‍ പണിയെടുപ്പിക്കണമെന്ന് രാജ്യത്തലവന്‍ കിംങ് ‍‍ജോംഗ് ഉന്‍ ആണ് നിര്‍ദേശം നല്‍കിയത്.

31 താരങ്ങളാണ് ഇത്തവണ ഉത്തര കൊറിയയെ പ്രതിനിധീകരിച്ച് ഒളിംപിക്സില്‍ പങ്കെടുത്തത്.  റിയോ ഒളിംപിക്സില്‍ അഞ്ച് സ്വര്‍ണ്ണം അടക്കം 17 മെഡല്‍ നേടണമെന്നായിരുന്നു താരങ്ങള്‍ക്ക് നല്‍കിയ നിര്‍ദേശം.

എന്നാല്‍ രണ്ട് സ്വര്‍ണ്ണവും മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമാണ് ഉത്തര കൊറിയ  ഒളിംപിക്സില്‍ നിന്ന് സ്വന്തമാക്കിയത്. ഇതില്‍ തൃപ്തനല്ലാത്തത് കൊണ്ടാണ് കിങ് ജോംഗ് കളിക്കാര്‍ക്കെതിരെ ശിക്ഷാ നടപടികളുമായി എത്തിയത്. ഇതില്‍ സ്വര്‍ണ്ണം വെള്ളി,വെങ്കലം  എന്നിവ നേടിയവര്‍ക്ക് കാറും, വലിയ വീടും ഒപ്പം ഉയര്‍ന്ന റേഷന്‍ നല്‍കാനും തീരുമാനം എടുത്തു. മറ്റുള്ളവരെ സൗകര്യം കുറഞ്ഞ വീടുകളിലേക്ക് മാറ്റും, മാത്രമല്ല, ഇവര്‍ക്കുള്ള റേഷനും കുറയ്‌ക്കും. തീരെ മോശം പ്രകടനം നടത്തിയവര്‍ക്കാണ് ഖനികളില്‍ പണിയെടുക്കേണ്ടി വരിക.

ലോകകപ്പില്‍ ഉത്തര കൊറിയ പോര്‍ച്ചുഗലിനോട് എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തോറ്റപ്പോഴും താരങ്ങളെ കിം ജോംഗ് ഉന്‍ കല്‍ക്കരി ഖനിയിലേക്ക് അയച്ചിരുന്നു.

Read more

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

ക്രെഡിറ്റിൽ സ്ത്രീ-പുരുഷ വിവേചനം; ഐ.എഫ്.എഫ്.കെ ഓപ്പൺ ഫോറത്തിൽ വിമർശനം

തിരുവനന്തപുരം: ഐ.എഫ്‌.എഫ്‌.കെയുടെ ഭാഗമായി ഞായറാഴ്ച നടന്ന ഇന്ത്യൻ സിനിമയിലെ പുരുഷാധിപത്യം: അധികാരം, ലിംഗം, രാഷ്ട്രീയം എന്ന ഓപ്പൺ ഫോറം, സി

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം