‘അണ്ണാ സേഫ് അല്ലേ?; കിമ്മിന്റെ പേരിലുള്ള പേജില്‍ മലയാളികൾ

0

ഉത്തരകൊറിയന്‍ നേതാവ് കിം കോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള വാര്‍ത്തകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാൽ ഈ വാർത്തകൾ തെറ്റാണെന്നും ശരിയാണെന്നും തരത്തിലുള്ള വാദങ്ങളുണ്ട്. എന്നാൽ ഇതൊക്കെ കേട്ടിട്ട് മിണ്ടാതിരിക്കാനൊന്നും നമ്മൾ മലയാളികളെക്കൊണ്ടാകില്ല.

കാര്യം കിമ്മിനോട് തന്നെ നേരിട്ട് ചോദിക്കുകയാണിപ്പോൾ മലയാളികൾ. കിമ്മിന്‍റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജ് മലയാളികളുടെ ക്ഷേമാന്വേഷണം കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോൾ. എല്ലാവര്‍ക്കും അറിയേണ്ടത് കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചാണ്. എന്നാൽ ചിലർ മാധ്യമങ്ങൾ നുണപറയുന്നുവെന്ന പരാതിയും പേജിൽ കുറിച്ചിട്ടുണ്ട്.

കേരളത്തിലെ ചില മാധ്യമങ്ങള്‍ താങ്കള്‍ മരിച്ചെന്നു പറയുന്നു, ശരിയാണോ അണ്ണാ, അണ്ണൻ സേഫ് അല്ലെ, ഏതെങ്കിലും ഉത്തരകൊറിയക്കാര്‍ ഈ വഴി വന്നിരുന്നേല്‍ കാര്യം ചോദിച്ചറിയാമെന്നിങ്ങനെയൊക്കെയാണ് കമന്റുകൾ.