ചാര പ്രവർത്തനത്തിന് തിമിംഗലത്തെ ഉപയോഗിച്ച് റഷ്യ; ചാരനെ കയ്യോടെ പൊക്കി നോർവേ

0

നോര്‍വെ : ചാരപ്രവര്‍ത്തനത്തിനായി റഷ്യ തിമിംഗലത്തെ ഉപയോഗിക്കുന്നുവെന്ന് നോര്‍വെ. റഷ്യ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന തിമിംഗലമാണ് നോര്‍വേയുടെ തീരത്ത് എത്തിയതെന്ന് നേര്‍വേ. റഷ്യന്‍ നാവീക സേനയുടെ പരിശീലനം സിദ്ധിച്ച ബെലൂഗ തിമിംഗലത്തെയാണ് നോര്‍വേ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

നോര്‍വെയിലെ ഇന്‍ഗോയ ദ്വീപിന് സമീപം ആണ് നിരന്തരം ബെലൂഗ തിമിംഗല സംഘം വന്ന് പോകുന്നത് കാണപ്പെട്ടത്. റഷ്യയുടെ നോര്‍ത്തേണ്‍ നേവല്‍ ബെസില്‍ നിന്നും 415 കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ ദ്വീപ്. മത്സ്യതൊഴിലാളികളാണ് ഇത് കണ്ടെത്തിയത്.

റഷ്യയില്‍ ഉപയോഗിക്കുന്ന പ്രത്യേക തരം കടിഞ്ഞാണില്‍ പ്രത്യേകതരം ഗോപ്രോ ക്യാമറ ഘടിപ്പിച്ചനിലയിലാണ് തിമിംഗിലത്തെ നോര്‍വേ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഈ ക്യാമറയില്‍ സെയ്ന്റ് പീറ്റേഴ്‌സ് ബര്‍ഗിന്റെ പേരുള്ള ലേബല്‍ ഘടിപ്പിച്ചിട്ട് നോര്‍വീജിയന്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. നോര്‍വീജിയന്‍ മത്സ്യബന്ധനത്തൊഴിലാളികളാണ് ആദ്യം തിമിംഗലത്തെ കണ്ടെത്തിയത്. റഷ്യയുടെ വടക്കന്‍ തീരത്തെ ആര്‍ട്ടിക്ക് ഐലന്റിന് സമീപത്താണ് ബെലൂഗ തിമിംഗലത്തെ കണ്ടെത്തിയത്.

എന്നാല്‍ ക്യാമറ കണ്ടെത്തിയില്ലെന്നും ക്യാമറ ഘടിപ്പിക്കാനുള്ള ഹോള്‍ഡ് മാത്രമാണ് തിമിംഗലത്തിന്‍റെ ദേഹത്ത് ഉണ്ടായത് എന്നാണ് മറ്റൊരു റിപ്പോര്‍ട്ട് പറയുന്നത്. അതേ സമയം റഷ്യന്‍ സൈന്യം കുറച്ചുകാലമായി ബെലൂഗ തിമിംഗലങ്ങളെ ഇത്തരത്തില്‍ പരിശീലിപ്പിക്കുന്നുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്.