പണം നഷ്ടമാകുമെന്ന് ആർക്കും ഭയം വേണ്ട. പഴയ നോട്ടുകൾ 10 മുതൽ ഡിസംബർ 30 വരെ ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാമെന്നും പ്രധാനമന്ത്രി

ഇന്ന് അർധരാത്രി മുതൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം തടയാനുള്ള മാർഗങ്ങളുടെ ഭാഗമായാണു മോദിയുടെ പ്രഖ്യാപനം

പണം നഷ്ടമാകുമെന്ന് ആർക്കും ഭയം വേണ്ട. പഴയ നോട്ടുകൾ 10 മുതൽ ഡിസംബർ 30 വരെ ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാമെന്നും പ്രധാനമന്ത്രി
indian-currency

ഇന്ന് അർധരാത്രി മുതൽ 500, 1000 രൂപ നോട്ടുകൾ അസാധുവാക്കുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കള്ളപ്പണം തടയാനുള്ള മാർഗങ്ങളുടെ ഭാഗമായാണു മോദിയുടെ പ്രഖ്യാപനം.പണം നഷ്ടമാകുമെന്ന് ആർക്കും ഭയം വേണ്ട. പഴയ നോട്ടുകൾ 10 മുതൽ ഡിസംബർ 30 വരെ ബാങ്കിലും പോസ്റ്റ് ഓഫീസിലും മാറ്റിയെടുക്കാമെന്നും പ്രധാനമന്ത്രി അറിയിച്ചു.ഒരു മുന്നറിയിപ്പുമില്ലാതെയാണു കേന്ദ്രത്തിന്റെ നടപടി. മന്ത്രിസഭാ യോഗത്തിനുശേഷമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിച്ചത്.

  • പുതിയ സീരീസിലുള്ള 500 രൂപകളും 2000 രൂപയുടെ കറൻസിയും പുറത്തിറക്കും.
  • പുതിയ സംവിധാനങ്ങൾക്കുള്ള തയ്യാറെടുപ്പിനായി നവംബർ പത്തിനു ബാങ്കുകൾക്ക് അവധിയായിരിക്കും.
  • ഇന്റർനെറ്റ് ബാങ്കിങ്ങിനും ഡിമാൻഡ് ഡ്രാഫ്റ്റ് ഇടപാടുകൾക്കും തടസമുണ്ടാകില്ല.
  • എടിഎം ഇടപാടുകൾക്കും കടുത്ത നിയന്ത്രണം.
  • ദിവസം എടുക്കാൻ പറ്റുന്ന പരമാവധി തുക 10,000 രൂപ.
  • ആഴ്ചയിൽ പരമാവധി എടുക്കാൻ കഴിയുക 20,000 രൂപ
  • സർക്കാർ ആശുപത്രികൾക്കും അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

Read more

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

ലിയോണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെയുണ്ടായ സംഘർഷം: പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു

അർജന്റീന താരം ലിയോണൽ മെസിയുടെ ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊൽക്കത്ത സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ