കോവിഡ് 19 ; ഫെബ്രുവരി 27-ന് ശേഷം പത്തനംതിട്ടയിലെത്തിയ പ്രവാസികള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡിഎംഒ

0

പത്തനംതിട്ട: കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 27-ന് ശേഷം വിദേശരാജ്യങ്ങളില്‍ നിന്നും ജില്ലയില്‍ എത്തിയ എല്ലാവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്ന് പത്തനംതിട്ട ഡിഎംഒ അറിയിച്ചു.

റിപ്പോർട്ട് ചെയ്യുന്നതിനായി ടോള്‍ ഫ്രീ നമ്പറായ 1077 ലോ അല്ലെങ്കില്‍ കണ്‍ട്രോള്‍ റൂം നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പറുകൾ:-1077 (ടോള്‍ ഫ്രീ), 0468-2228220, 0468-2322515, 9188293118, 9188803119. ആയൂര്‍വേദാശുപത്രികളില്‍ പനിയുമായി വരുന്ന രോഗികളുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും പത്തനംതിട്ട ഡിഎംഒ ആവശ്യപ്പെട്ടിട്ടുണ്ട്.