പ്രവാസികള്‍ നാട്ടിലെ സേവിങ്‌സ് അക്കൗണ്ടിനെ എന്‍ആര്‍ഒ അക്കൗണ്ടാക്കി മാറ്റിയിട്ടുണ്ടോ?; എന്‍ആര്‍ഒ അക്കൗണ്ടിന്റെ പ്രത്യേകതകള്‍ അറിയാം

0

ഒരു ഇന്ത്യക്കാരന്‍ എന്‍ആര്‍ഐ ആകുമ്പോള്‍ നിക്ഷേപങ്ങളും സമ്പാദ്യവും കൈകാര്യം ചെയ്യാന്‍ ഏറ്റവും എളുപ്പം സേവിംഗ്‌സ് അക്കൗണ്ടിനെ എന്‍ആര്‍ഒ അക്കൗണ്ടാക്കി മാറ്റുകയാണ്. എന്നാല്‍ ഇന്ത്യക്ക് പുറത്തു താമസിക്കുകയും നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ചെയ്യുന്നത് കുറ്റകൃത്യമാണ്.

വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്‌സ് എക്കൗണ്ടിനെ എന്‍ആര്‍ഒ എക്കൗണ്ടാക്കി മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാണ്. ഓരോ പ്രവാസിയ്ക്കും ഒരു എന്‍ആര്‍ഇ അക്കൗണ്ടും ഒരു എന്‍ആര്‍ഒ അക്കൗണ്ടും നിര്‍ബന്ധമാണ്. അതിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ.

എന്‍ആര്‍ഒ അക്കൗണ്ടിന്റെ പ്രത്യേകതകള്‍

1. സൗജന്യമായി പണമിടപാടുകള്‍ ലോകത്തെവിടെ നിന്നും എന്‍ആര്‍ഒ അക്കൗണ്ടിലൂെട സാമ്പത്തിക ഇടപാടുകള്‍ നടത്താം. സൗജന്യമായി പണം കൈമാറാം.

2. മിനിമം ബാലന്‍സ് എന്‍ആര്‍ഒ അക്കൗണ്ടിലെ മിനിമം ബാലന്‍സ് 10000 രൂപ മാത്രമാണ്. ഈ തുക അക്കൗണ്ടില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങളില്‍ നിന്നും സര്‍വീസ് ചാര്‍ജ് ഈടാക്കുന്നതാണ്.

3. അക്കൗണ്ട് ടൈപ് മാറാം ആവശ്യാനുസരണം അക്കൗണ്ട് ടൈപ്പിനെ മാറ്റാം. റെസിഡന്റ് അക്കൗണ്ടിനെ എന്‍ആര്‍ഒ അക്കൗണ്ടാക്കി മാറ്റുന്നതിന് ഐഡി പ്രൂഫ്, എന്‍ആര്‍ഐ സ്റ്റാറ്റസ് പ്രൂഫ്, ഫോറിന്‍ അഡ്രസ്, 2 ഫോട്ടോഗ്രാഫ്‌സ് എന്നിവ മാത്രം നല്‍കിയാല്‍ മതി.

4. എന്‍ആര്‍ഒ അക്കൗണ്ട് പുതിയ അക്കൗണ്ട് ഹോള്‍ഡേഴ്‌സിന് സൗജന്യ ചെക്ക് ബുക്ക്, എടിഎം കാര്‍ഡ് എന്നിവ ലഭിക്കും.

എന്നാല്‍ എന്‍.ആര്‍.ഒ. അക്കൗണ്ടും എന്‍ ആര്‍ ഇ അക്കൗണ്ടും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്മറ്റൊരു വിദേശ ഇന്ത്യകാരനുമായി ചേർന്ന് എൻആർഇ അക്കൗണ്ട് ആരംഭികാം. എന്നാൽ ഇന്ത്യയിൽ താമസക്കാരൻ ആയ ആളുമായി ചേർന്ന് എൻആർഇ അക്കൗണ്ട് സാധിക്കില്ല. അതേസമയം എൻആർഒ അക്കൗണ്ട് ഇന്ത്യയിൽ താമസിക്കുന്നവരുമായി ചേർന്നു തുടങ്ങാവുന്നതാണ്.

ഇരട്ടപൗരത്വം ഇന്ത്യയില്‍ അംഗീകൃതമല്ലാത്തതിനാല്‍ പ്രവാസിയായിരിക്കെ എന്‍ആര്‍ഒ, എന്‍ആര്‍ഇ അക്കൗണ്ടുകളിലൂടെയല്ലാതെ ഇടപാട് നടത്തുന്നത് ഗുരുതരമായ നിയമലംഘനമായാണ് കാണുന്നത്. 1999ലെ ഇന്ത്യന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് അനുസരിച്ച് ജോലിക്കോ, ബിസിനസ്സിനോ യാത്രക്കോ ആയി അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്. 182 ദിവസത്തില്‍ താഴെ മാത്രമേ താങ്കള്‍ ഇന്ത്യയിലുള്ളൂവെങ്കിലും പ്രവാസിയായി പരിഗണിക്കപ്പെടുമെന്നാണ് നിയമം. ബാങ്കിനെ അറിയിച്ചാല്‍ ഏത് നിമിഷവും നിങ്ങളുടെ സാധാരണ എക്കൗണ്ടിനെ എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ എക്കൗണ്ടാക്കി മാറ്റാന്‍ സാധിക്കും. അതറിയാതെയാണ് പല പ്രവാസികളും പഴയ ഓര്‍മ്മയില്‍ നാട്ടിലെ പഴയ അക്കൗണ്ട് വഴി ഇടപാടുകള്‍ നടത്തുന്നത് തന്നെ.