ഇതാണ് ഒബാമയുടെ പുതിയ വസതി

0

യു. എസിലെ പ്രഥമ പൗരനായി ട്രംപ് സ്ഥാനമേറ്റപ്പോള്‍ എല്ലാവര്ക്കും അറിയേണ്ടത് ഇനി ഒബാമയും കുടുംബവും എങ്ങോട്ട് പോകുമെന്നായിരുന്നു .എങ്കില്‍ കേട്ടോളൂ ഒബാമ വൈറ്റ് ഹൗസിന് സമീപം തന്നെയുണ്ട്‌ .അതെ വാഷിങ്ടണ്‍ നഗരത്തിന് തൊട്ടുള്ള വാടക വീട്ടിലേക്കാണ് ഒബാമ താമസം മാറുന്നത്.

വൈറ്റ്ഹൗസില്‍ നിന്നും കഷ്ടിച്ച് ഒന്നര കിലോമീറ്റര്‍ അകലെ, കലോരമ എന്ന സ്ഥലത്ത് ഒരു അടിപൊളി വീട്ടിലേക്കു ഒബാമ കുടുംബം താമസം മാറാന്‍ ഒരുങ്ങുകയാണ്.8200 ചതുരശ്രയടിയില്‍ എട്ടു കിടപ്പുമുറികളുള്ള ഈ സുന്ദരന്‍ വീട് പണികഴിച്ചത് 1927 ല്‍ ആണ് .മകളുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടതിനാല്‍ ആണ് ഒബാമ ഈ വാടകവീട്ടിലേക്കു തല്‍ക്കാലം മാറുന്നത് .

ബില്‍ ക്ലിന്റന്റെ പ്രസ് സെക്രട്ടറിയും മുതിര്‍ന്ന ഉപദേശകനുമായ ജോ ലോക് ഹാര്‍ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ കൊളോണിയല്‍ ശൈലിയിലുള്ള കൊട്ടാര സമാനമായ വസതി .ഈ വീടിന് 22000 ഡോളര്‍ (ഏകദേശം 15 ലക്ഷം രൂപ ) ആണ് മാസ വാടക.