പോലീസ് അസി. കമ്മിഷണറുടെ ഭാര്യ കാറാപകടത്തില്‍ മരിച്ചു

0

ചാലക്കുടി: തൃശ്ശൂര്‍ സിറ്റിപോലീസ് സ്‌പെഷ്യല് ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ ഭാര്യ മരിച്ചു. എ.സി.പി., പുതുക്കാട് കാഞ്ഞൂര് തണ്ടാശ്ശേരി സിനോജിന്റെ ഭാര്യ സംഗീത (38)ആണ് മരിച്ചത്. സിനോജ് (45), അച്ഛന്‍് ശിവരാമന്‍ (74), അമ്മ ശാന്തകുമാരി (69) എന്നിവര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി 8.40ന് ദേശീയപാതയില്‍് മുരിങ്ങൂര്‍ കോട്ടമുറിയില്‍് കാര്‍്, ലോറിയുടെ പിറകിലിടിച്ചാണ് അപകടം. ആലപ്പുഴയിലെ ബന്ധുവിന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത് പുതുക്കാട്ടുള്ള വീട്ടിലേക്ക് വരികയായിരുന്നു കുടുംബം. സിനോജാണ്് കാറോടിച്ചിരുന്നത്.
തൃശ്ശൂരിലേക്ക് വരികയായിരുന്ന കെ.എസ്.ആര്‍്.ടി.സി. ബസ് ലോറിയെ മറികടക്കുന്നതിനിടെ അതിലിടിച്ചു. ഇടിയുടെ ആഘാതത്തില് നിയന്ത്രണംവിട്ട ലോറി മീഡിയനില് ഇടിച്ചു പെട്ടെന്നു നിന്നു. പിന്നാലെ വരികയായിരുന്ന കാര് ലോറിയുടെ പിന്നില് ഇടിച്ചായിരുന്നു അപകടം.
സംഭവം നടന്നയുടന്‍ കാറിലുള്ളവരെ ചാലക്കുടിയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും സംഗീത മരിച്ചു.
ഇരിങ്ങാലക്കുട, കാറളം സ്വദേശിനിയാണ് സംഗീത. പൂച്ചട്ടി ഭാരതീയ വിദ്യാഭവനിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥി രാഹുല്‍ ഏകമകനാണ്.
കൊരട്ടി, ചാലക്കുടി പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനത്തിന് നേതൃത്വം നല്കി.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.