നവരാത്രി, ഒക്ടോബർ‍ മൂന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

0

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി നൽകി. നവരാത്രിയോടനുബന്ധിച്ചാണ് അവധി നൽകുന്നത്. ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനഃക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്.

മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നവരാത്രി അവധി പ്രഖ്യാപിച്ചതോടെ അടുത്തയാഴ്ച മൂന്ന് അവധി ദിവസങ്ങളാണ് ലഭിക്കുന്നത്. ചൊവ്വാഴ്ച മഹാനവമിയും ബുധനാഴ്ച വിജയദശമിയും ആണ്.