പിതാവുമായി വാക്കുതര്‍ക്കം; രോഗ ബാധിതയായ അമ്മയെ മകന്‍ ജീവനോടെ കത്തിച്ചു

0

ബാലംഗീര്‍ (ഒഡിഷ): രോഗം ബാധിച്ച് കിടപ്പിലായ അമ്മയെ മകന്‍ ജീവനോടെ കത്തിച്ചു. പിതാവുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്നാണ് യുവാവ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഒഡീഷയിലെ ബാലംഗീര്‍ ജില്ലയിലെ രാധാബഹാല ഗ്രാമത്തില്‍ ശനിയാഴ്ച്ചയാണ് അതി ദാരുണമായ സംഭവം അരങ്ങേറിയത്.സന്തോഷ് എന്ന യുവാവാണ് അമ്മയെ കൊലപ്പെടുത്തിയത്.

ഇയാളും അച്ഛന്‍ രുഷി കര്‍സേലുമായി വാക്കുതര്‍ക്കമുണ്ടായി. കുപിതനായ സന്തോഷ് അച്ഛനെ മരപ്പലക കൊണ്ട് മര്‍ദിച്ചു. പിന്നീടിയാള്‍ രോഗ ബാധിതയായ അമ്മയെ കത്തിക്കുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അമ്മ മരിച്ചു.ഏഴ് വര്‍ഷത്തോളമായി അമ്മ കിടപ്പിലായിട്ടിട്ട്. രുഷി സഹായത്തിനായി അയല്‍ക്കാരെ വിളിച്ചെങ്കിലും ഭാര്യയുടെ ജീവന്‍ രക്ഷിക്കാനായില്ല.

പോലീസ് സംഭവ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ദൃസാക്ഷികളില്‍ നിന്നും മൊഴി രേഖപ്പെടുത്തിയ പോലീസ് സംഭവശേഷം വീട്ടില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷിനെ പിന്നീട് അറസ്റ്റ് ചെയ്തു.