റിലീസിന് മുന്‍പേ ‘ഒടിയനു’ റെക്കോര്‍ഡ് നേട്ടം

0

ഒടിയന്റെ വരവ് വെറുതെയാകില്ല. റിലീസിന് മുന്പ് തന്നെ റെക്കോര്‍ഡകള്‍ വാരികൂട്ടിയാണ് ഒടിയന്റെ വരവ്. കഴിഞ്ഞ ദിവസമാണ് ഒടിയന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവന്നത്. അതോടെ ഏറ്റവും വേഗതയില്‍ നാല് മില്യണ്‍ വ്യൂ ലഭിച്ച മോഷന്‍ പോസ്റ്റര്‍ എന്ന റെക്കോര്‍ഡ് ആണ് ഒടിയന്‍ സ്വന്തമാക്കിയത്.

മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ബാഹുബലി-1, ബാഹുബലി-2, ജയ് ലവ കുസ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡ് ആദ്യ മണിക്കൂറില്‍ തന്നെ ഒടിയന്‍ തകര്‍ത്തിരുന്നു. ദക്ഷിണേന്ത്യന്‍ ചിത്രമായ സ്‌പൈഡറിന്റെ റെക്കോര്‍ഡും ഒടിയന്‍ മറികടന്നു. 48 മണിക്കൂറിനുള്ളില്‍ 42 ലക്ഷത്തിലധികം പേരാണ് പോസ്റ്റര്‍ കണ്ടത്. തലമുടി പ്രത്യേക രീതിയില്‍ വെട്ടി, കൈയില്ലാത്ത ഉടുപ്പും മുണ്ടും അണിഞ്ഞ് മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും കൈയില്‍ പച്ചിലയും പിടിച്ച് നില്‍ക്കുന്ന തരത്തിലാണ് മോഹന്‍ലാലിനെ പോസ്റ്ററില്‍ അതരിപ്പിച്ചിരിക്കുന്നത്. ഞെട്ടിക്കുന്ന മേക്ഓവര്‍ ആണ്ഇതിനായി ലാല്‍ നടത്തിയിരിക്കുന്നത്. ഒടിയന്‍ മാണിക്യന്‍ എന്നാണ് സിനിമയില്‍ മോഹന്‍ലാലിന്റെ പേര്.

വി.എ ശ്രീകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുട്ടി സ്രാങ്കിന് വേണ്ടി തിരക്കഥ ഒരുക്കിയ, ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണനാണ് തിരക്കഥ രചിക്കുന്നത്. മഞ്ജു വാര്യരാണ് നായിക. പ്രകാശ് രാജ്, സിദ്ധിഖ്, നന്ദു തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.