ഒല ‘ടാക്സി ഫോര്‍ ഷുവര്‍’ പ്രവര്‍ത്തനം നിറുത്തുന്നു

0

ഒല ടാക്സി ഫോര്‍ ഷുവര്‍ പ്രവര്‍ത്തനം നിറുത്തുന്നു. ആപ്പ് അധിഷ്ഠിത ടാക്സി നടത്തിപ്പുകാരായ ഒല ഒന്നര വര്‍ഷം മുമ്പാണ് ടാക്സി ഫോര്‍ ഷുവറിന്‍റെ പ്രവര്‍ത്തനം ഏറ്റെടുത്തത്. കൃത്യമായി പറഞ്ഞാല്‍ 2015 മാര്‍ച്ചിലായിരുന്നു ഒല എതിരാളികളായ ടാക്സി ഫോര്‍ ഷുവറിനെ സ്വന്തമാക്കിയത്.

ഈ വര്‍ഷം ചെലവു കുറഞ്ഞ മൈക്രോ വിഭാഗം ആരംഭിച്ചെങ്കിലും ഒലയുടെ മുഖ്യ എതിരാളികളായ യൂബര്‍ ചൈനയിലെ ദിദി ചക്സിങിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ ഒലയെ വെട്ടിലാവുകയായിരുന്നു. ദിദി ഒലയിലെ നിക്ഷേപകരായിരുന്നു.  100 കോടി ഡോളറാണ് യൂബര്‍ ദിദിയില്‍ മുടക്കിയത്. ഈ ഈടപാടോടെയാണ് ടാക്സി ഫോര്‍ ഷുവര്‍ നിറുത്തലാക്കാന്‍ ഒല നിര്‍ബന്ധിതരായത്.

ഇതോടെ ഈ മേഖലയില്‍ ജോലി നോക്കിയ ആയിരക്കണക്കിന് പേരുടെ ജോലി നഷ്ടമാകും