ഈ കേക്ക് നിര്‍മ്മിച്ചിട്ടു 106 വ​ർ​ഷം; പക്ഷെ ഇപ്പോഴും ഭക്ഷ്യയോഗ്യം

0

നിര്‍മ്മിച്ചിട്ടു 106 വ​ർ​ഷം പഴക്കമുള്ള കേക്ക്. അ​ന്‍റാ​ർ​ട്ടി​ക്ക​യി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ഒ​രു ദൗ​ത്യം സം​ഘമാണ് ഇത്രയും കാലം പഴക്കം ചെന്നൊരു കേക്ക് കണ്ടെത്തിയത്. വാ​യു​വും വെ​ളി​ച്ച​വു​മൊ​ന്നും ക​ട​ക്കാ​ത്ത രീ​തി​യി​ൽ പെ​ട്ടി​ക്ക​ക​ത്താ​യി സൂ​ക്ഷി​ച്ചി​രു​ന്ന കേ​ക്ക് മ​ഞ്ഞു​പാ​ളി​ക​ൾ​ക്കി​ട​യി​ൽ​നി​ന്നാ​ണ് കി​ട്ടി​യ​ത്. എന്നാല്‍ ഈ കേക്ക് ഇന്നും കഴിക്കാന്‍ കഴിയുംമെന്നതാണ് കൌതകകരം.

കേ​ക്കി​ന് ഇ​പ്പോ​ഴും യാ​തൊ​രു കു​ഴ​പ്പ​വും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും വേ​ണ​മെ​ങ്കി​ൽ അ​തു ക​ഴി​ക്കാ​മെ​ന്നും ഗ​വേ​ഷ​ക​ർ പ​റ​യു​ന്നു. 1910-13 വ​ർ​ഷ​ങ്ങ​ളി​ൽ അ​ന്‍റാ​ർ​ട്ടി​ക്ക സ​ന്ദ​ർ​ശി​ച്ച റോ​ബ​ർ​ട്ട് ഫാ​ൽ​ക്ക​ണ്‍ സ്കോ​ട്ട് എ​ന്ന പ​ര്യ​വേ​ഷ​ക​നാ​ണ് ഈ ​കേ​ക്ക് ഇ​വി​ടെ എ​ത്തി​ച്ച​തെ​ന്ന് ക​രു​തു​ന്നു. അ​ക്കാ​ല​ത്ത് ഇം​ഗ്ല​ണ്ടി​ൽ പ്ര​ചാ​ര​ത്തി​ലി​രു​ന്ന പ്ലം ​കേ​ക്കാ​ണ് ക​ഴി​ഞ്ഞ ഒ​രു നൂ​റ്റാ​ണ്ടാ​യി മ​ഞ്ഞി​ൽ പു​ത​ഞ്ഞ് കി​ട​ന്നി​രു​ന്ന​ത്. 1822 മു​ത​ൽ കേ​ക്കു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന ഹ​ണ്ട്‌ലി ആ​ൻ​ഡ് പാ​ൽ​മേ​ർ​സ് എ​ന്ന കമ്പനി​യാ​ണ് ഈ ​കേ​ക്ക് ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്.  ഈ കേക്ക് കഴിക്കാന്‍ ധൈര്യപെട്ടു ആരെങ്കിലും മുന്നോട്ട് വന്നോ എന്നത് ഇതുവരെ വ്യക്തമല്ല.