97ാം വയസ്സിൽ വൈശ്യ അപ്പൂപ്പൻ കുറിച്ചത് അപൂർവ റെക്കോർഡ്

0

തൊണ്ണൂറു കഴിഞ്ഞ ഭൂരിഭാഗംവയോധികരുടെ ജീവിതം എങ്ങനെയാണ്? ഈ വിശ്രമ കാലഘട്ടത്തിൽ മരുന്നും മന്ത്രവും ഒഴിഞ്ഞ സമയത്ത് അൽപം ക്രിയേറ്റീവായി എന്തെങ്കിലും ഒക്കെ ചെയ്യുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമേ കാണൂ. എന്നാൽ ഉത്തർ പ്രദേശിലെ രാജ് കുമാർ വൈശ്യ എന്ന തൊണ്ണൂറ്റി ഏഴുകാരൻ ഈ പ്രായത്തിൽ ചെയ്തതെന്തെന്നോ? ബിരുദാനന്തര ബിരുദത്തിന് ചേർന്നു. പഠനവും ജോലിയും കുടുംബത്തെ പോറ്റലുമൊക്കെ കഴിഞ്ഞ് എല്ലാവരും വിശ്രമവേള ആനന്ദകരമാക്കുന്ന ഈ സമയത്ത് നമ്മുടെ വൈശ്യ അപ്പൂപ്പന് തന്റെ വിശ്രമ ജീവിത പഠിച്ച് ആനന്ദകരമാക്കാന് തോന്നിയത്.

അപ്പൂപ്പന്റെ ഈ ആഗ്രഹത്തെ ലിംക ബുക്ക് ഓഫ് റെക്കോർഡ്സ് വരെ അംഗീകരിച്ച് കഴിഞ്ഞു. കാരണം ഈ പ്രായത്തിൽ പിജി പഠനത്തിന് ചേർന്നതിന്റെ റെക്കോർഡ് വൈശ്യ അപ്പൂപ്പന് നൽകി. സാന്പത്തിക ശാസ്ത്രത്തിലാണ് പഠനത്തിന് ചേർന്നിരിക്കുന്നത്. നാളന്ദ ഓപ്പൺ യൂണിവേഴ്സിറ്റിയിലാണ് അപ്പൂപ്പൻ പഠനത്തിനായി ചേർന്നിരിക്കുന്നത്.2015ലായിരുന്നു അഡ്മിഷൻ.

1938ലാണ് ഇദ്ദേഹം ബിരുദ പഠനം പൂർത്തിയാക്കിയത്.1940ൽ നിയമത്തിലും ബിരുദം കരസ്ഥമാക്കി. പിന്നീട് ഒരു സ്വകാര്യ സ്ഥാപത്തിലെ ജോലിക്കാരനായിരുന്നു വർഷങ്ങളോളം. 1980ൽ സർവീസിൽ നിന്ന് വിരമിച്ചു.

ഈ പ്രായത്തിൽ ഇനി എന്തിനാ പഠിക്കുന്നതെന്ന് ചോദിച്ചാൽ അപ്പൂപ്പൻ ആ ലക്ഷ്യം പറഞ്ഞുതരും. ബിരുദാനന്തര ബിരുദം സ്വന്തമാക്കുക മാത്രമല്ല, ഇന്ത്യയിലെ ദാരിദ്ര്യം മാറാത്തതിന്റെ യഥാർത്ഥ കാരണം സാന്പത്തിക ശാസ്ത്ര പഠനത്തിലൂടെ കണ്ടെത്തുകയാണ് വൈശ്യ അപ്പൂപ്പന്റെ ലക്ഷ്യം