റഫാല്‍ യുദ്ധവിമാന നിര്‍മാണ കമ്പനി ഉടമ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു

1

പാരിസ്: റഫാല്‍ യുദ്ധവിമാന നിര്‍മാണ കമ്പനിയായ ദസ്സോ ഏവിയേഷന്റെ ഉടമ ഒലിവിയര്‍ ദസ്സോ(69) ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ചു. വടക്കു പടിഞ്ഞാറന്‍ ഫ്രാന്‍സിലെ നോര്‍മാണ്ടിയില്‍ ഞായറാഴ്ച പ്രാദേശിക സമയം വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം.

അവധി ചിലവഴിക്കാനാണ് ഒലിവിയര്‍ ഇവിടേക്ക് എത്തിയതെന്നാണ് വിവരം. വ്യവസായി സെര്‍ജെ ദസ്സോയുടെ മകനാണ് ഒലിവിയര്‍. Le Figaro എന്ന പത്രത്തിന്റെ ഉടമകളും ദസോ ഗ്രൂപ്പാണ്.