പത്ത് കിലോ അധിക ലഗേജ് ഇനിമുതൽ വിമാനത്തിൽ കൊണ്ട് പോകാം; വമ്പന്‍ ലഗ്ഗേജ് ഓഫറുമായി ഒമാൻ എയർ

0

യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികൾക്ക് പ്രത്യേക ലഗ്ഗേജ് ഓഫറുമായി ഒമാൻ എയർ. പത്ത് കിലോ അധിക ലഗേജ് ഇനിമുതൽ വിമാനത്തിൽ കൊണ്ട് പോകാൻ സാധിക്കും. മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും ഡിസംബര്‍ 15 വരെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, മുംബൈ സെക്ടറുകളിലേക്കുള്ള യാത്രക്കാർക്കായിരിക്കും ഈ ആനുകൂല്യം ലഭിക്കുക എന്നും മൊത്തം 40 കിലോ വരുന്ന രണ്ട് ലഗേജുകളായിരിക്കും അനുവദിക്കുക എന്നും ഒമാൻ എയർ അധികൃതർ അറിയിച്ചു.