ഫ്ലാറ്റില്‍ വെച്ച് അനാശാസ്യ പ്രവര്‍ത്തനം; സ്ത്രീകളുള്‍പ്പെടെ അഞ്ച് പ്രവാസികള്‍ അറസ്റ്റില്‍

0

മസ്‍കത്ത്: മസ്‍കത്തിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നും അനാശാസ്ത്യത്തിൽ ഏർപെട്ടതിന് ണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ അഞ്ച് പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

പണം വാങ്ങി അപ്പാര്‍ട്ട്മെന്റിനുള്ളിൽ ഇവർ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവര്‍ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.