ഒമാനില്‍ വിദേശ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നു

1

ഒമാനിൽ വിദേശ നിക്ഷേപകർക്ക് ദീർഘകാല വിസ അനുവദിക്കുന്നതിന് സുൽത്താൻ ഹൈതം ബിൻ താരികിന്റെ അംഗീകാരം. സുല്‍ത്താന്റെ അധ്യക്ഷതയില്‍ അല്‍ ശുമൂഖ് കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം

ഒമാൻ വിഷൻ 2040 പദ്ധതിക്ക് ഉയർന്ന വളർച്ചാനിരക്ക് കൈവരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സാമ്പത്തിക ഉത്തേജന പദ്ധതിക്കും സുൽത്താൻ അംഗീകാരം നൽകി. വിദേശ നിക്ഷേപകര്‍ക്കുള്ള ദീര്‍ഘകാല വിസ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

സാമ്പത്തിക വൈവിധ്യവത്കരണ മേഖലകളിൽ ഈ വർഷം പ്രവർത്തനമാരംഭിക്കുന്ന കമ്പനികൾക്ക് നികുതിയും വിവിധ ഫീസുകളും കുറച്ച് നൽകാൻ ഉത്തേജന പാക്കേജിൽ നിർദേശിക്കുന്നു. 2020, 21 വർഷങ്ങളിൽ ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് വരുമാന നികുതി കുറച്ച് നൽകുന്നതും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബിസിനസുകൾക്കും നിക്ഷേപങ്ങൾക്കുമുള്ള ആനുകൂല്യങ്ങൾക്ക് പുറമെ ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ അടുത്ത വർഷം അവസാനം വരെ വാടക കുറക്കുകയും ചെയ്യും. ദീർഘകാല വിസ സംബന്ധിച്ച മാർഗ നിർദേശങ്ങൾ പിന്നീട് അറിയിക്കും. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനും സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവർക്ക് വാക്സിനേഷൻ നൽകുന്നതിനുമായി സർക്കാർ കൈകൊണ്ട നടപടികളെ സുൽത്താൻ അഭിനന്ദിച്ചു.