ടി സീരീസിന് വേണ്ടി ഹിന്ദി ആൽബം ചെയ്യാനൊരുങ്ങി ഒമർ ലുലു; ചിത്രീകരണം തുടങ്ങി

0

ഹാപ്പി വെഡ്ഡിങ് എന്ന സിനിമയിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ ഒമര്‍ ലുലു ഒരു അഡാറ് ലവ് എന്ന ചിത്രം സംവിധാനം ചെയ്തതോടെ നമുക്കേവർക്കും കൂടുതൽ സുപരിചിതനാണ്. ഇപ്പോഴിതാ തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഒമർ ലുലു.

ടി സീരീസിന് വേണ്ടി ഹിന്ദി ആൽബം ഒരുക്കുകയാണ് ഒമർ ലുലു. ആൽബത്തിന്റെ ചിത്രീകരണം ദുബായിൽ ആരംഭിച്ചു. ഒരു കൂട്ടം പുതുമുഖങ്ങളാണ് ആൽബത്തിൽ അണിനിരക്കുന്നത്. ആദ്യത്തെ ഹിന്ദി ആൽബത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു എന്നാണ് ഒമർ ലുലു ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ടി സീരീസിന് വേണ്ടി ഒരുക്കുന്ന ആൽബം തൻ്റെ ആദ്യത്തെ ഹിന്ദി ആൽബമാണെന്നും ഇതിൻ്റെ ഷൂട്ടിംഗ് ഇന്നലെ ദുബായിൽ തുടങ്ങിയെന്നും പോസ്റ്റിൽ കുറിക്കുന്നു. ആൽബത്തിലെ താരങ്ങൾക്കൊപ്പമുള്ള ചിത്രവും ഒമർ പങ്കുവയ്ക്കുന്നു.

എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഉണ്ടാകണമെന്നും ഒമർ ലുലു ആവശ്യപ്പെട്ടു. നടനും ബിഗ്ബോസ് മത്സരാർത്ഥിയുമായ പരീക്കുട്ടിയും ഈ ആൽബത്തിൻ്റെ ഭാഗമാണ്

ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവർസ്റ്റാർ ആണ് ഒമറിന്റെ പുതിയ ചിത്രം. ചിത്രത്തിൽ ഹോളിവുഡ് താരം ലൂയിസ് മാൻഡ്ലോർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വർഷങ്ങൾക്ക് ശേഷം ബാബു ആന്റണി നായകനായി എത്തുന്ന ചിത്രമാണ് പവർ സ്റ്റാർ. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്.